തല കുനിക്കാം നമുക്ക്; മണ്ണുതിന്ന് മക്കൾ!
Tuesday, December 3, 2019 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ണി സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ നാ​​​ലു മ​​​ക്ക​​​ളെ അ​​​മ്മ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്കു കൈ​​​മാ​​​റി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കൈ​​​ത​​​മു​​​ക്കി​​​ൽ റെ​​​യി​​​ൽ​​​വേ പു​​​റന്പോക്കി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന സ്ത്രീ​​​യാ​​​ണ് ആ​​​റു​​​ മ​​​ക്ക​​​ളി​​​ൽ നാ​​​ലു​​​പേ​​​രെ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്.

വി​​​ശ​​​പ്പ് സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ ഒ​​​രു കു​​​ട്ടി മ​​​ണ്ണ് വാ​​​രി​​​ത്തി​​​ന്നുന്നതു​​​ക​​​ണ്ടു സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ​​​യാ​​​ണ് മ​​​ക്ക​​​ളെ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്കു ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

കൈ​​​ത​​​മു​​​ക്കി​​​ൽ റെ​​​യി​​​ൽ​​​വേ പു​​​റമ്പോ​​​ക്കി​​​ൽ ട​​​ർ​​​പാ​​​ളി​​​ൻ​​​കൊ​​​ണ്ടു മ​​​റ​​​ച്ച കു​​​ടി​​​ലി​​​ലാ​​​ണ് അ​​​മ്മ​​​യും ആ​​​റു കു​​​ട്ടി​​​ക​​​ളും താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. കൂ​​​ലി​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യ ഭ​​​ർ​​​ത്താ​​​വ് ല​​​ഭി​​​ക്കു​​​ന്ന പ​​​ണ​​​ത്തി​​​ലേ​​​റെ​​​യും മ​​​ദ്യ​​​പി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യും മ​​​ദ്യ​​​പി​​​ച്ചെ​​​ത്തി​​​യ​​​ശേ​​​ഷം കു​​​ട്ടി​​​ക​​​ളെ മ​​​ർ​​​ദി​​​ക്കു​​​മെ​​​ന്നും ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്ക് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ അ​​​മ്മ പ​​​റ​​​യു​​​ന്നു.

മു​​​ല​​​പ്പാ​​​ൽ കു​​​ടി​​​ക്കു​​​ന്ന ഒ​​​ന്ന​​​ര വ​​​യ​​​സു​​​ള്ള​​​തും മൂ​​​ന്നു​​​മാ​​​സം പ്രാ​​​യ​​​മു​​​ള്ള​​​തു​​​മാ​​​യ ര​​​ണ്ടു കു​​​ഞ്ഞു​​​ങ്ങ​​​ളെ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​ക്കു കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ല. ര​​​ണ്ടു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ​​​യും ര​​​ണ്ട് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ​​​യും ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ഏ​​​റ്റെ​​​ടു​​​ത്തു.


ഭ​​​ർ​​​ത്താ​​​വ് കു​​​ഞ്ഞു​​​മോ​​​ന് കൂ​​​ലി​​​പ്പ​​​ണി​​​യാ​​​ണ് തൊ​​​ഴി​​​ലെ​​​ന്നും സ്വ​​​ന്ത​​​മാ​​​യി റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ് ഉ​​​ണ്ടെ​​​ന്നും സ്ത്രീ ​​​ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റി​​​യി​​​ച്ചു. കുട്ടി കൾക്ക് വി​​​ദ്യാ​​​ഭ്യാ​​​സം ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ സ​​​ഹാ​​​യ​​​വും ന​​​ൽ​​​കു​​​മെ​​​ന്ന് ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.

കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യ്ക്ക് ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ജോ​​​ലിന​​​ൽ​​​കും: മേ​​​യ​​​ർ

കൈ​​​ത​​​മു​​​ക്കി​​​ൽ റെ​​​യി​​​ൽ​​​വേ പു​​​റ​​​ന്പോ​​​ക്കി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​താ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യ്ക്ക് ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ താ​​​ത്കാ​​​ലി​​​ക ജോ​​​ലി ന​​​ൽ​​​കു​​​മെ​​​ന്നും മേ​​​യ​​​ർ കെ. ​​​ശ്രീ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ പ​​​ണി​​​ പൂ​​​ർ​​​ത്തി​​​യാ​​​യി കി​​​ട​​​ക്കു​​​ന്ന ഫ്ളാ​​​റ്റു​​​ക​​​ളി​​​ലൊ​​​ന്ന് കു​​​ടും​​​ബ​​​ത്തി​​​നു ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മേ​​​യ​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.