കെ​എ​സ്‌​യു മാ​ർ​ച്ചി​നു നേരേ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും
കെ​എ​സ്‌​യു മാ​ർ​ച്ചി​നു നേരേ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും
Thursday, December 5, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​ഫ്ഐ അ​​​ക്ര​​​മ​​​ത്തി​​​നെ​​​തി​​​രെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലേ​​​ക്കു കെ​​​എ​​​സ്‌​​​യു ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​ൽ പോ​​​ലീ​​​സു​​​മാ​​​യി സം​​​ഘ​​​ർ​​​ഷം. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടാ​​​യി​​​രു​​​ന്നു മാ​​​ർ​​​ച്ച്. കോ​​​ള​​​ജി​​​ന് നൂ​​​റു മീ​​​റ്റ​​​ൽ അ​​​ക​​​ലെ ബാ​​​രി​​​ക്കേ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പോ​​​ലീ​​​സ് മാ​​​ർ​​​ച്ച് ത​​​ട​​​ഞ്ഞു. ഇ​​​തി​​​നി​​​ടെ ബാ​​​ര​​​ക്കേ​​​ഡ് മ​​​റി​​​ച്ചി​​​ട​​​ൻ ശ്ര​​​മം ഉ​​​ണ്ടാ​​​യ​​​തോ​​​ടെ പോ​​​ലീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു നേ​​​രെ ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ചു. പ്ര​​​കോ​​​പി​​​ത​​​രാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പോ​​​ലീ​​​സി​​​നു നേ​​​രെ തി​​​രി​​​ഞ്ഞ​​​തോ​​​ടെ ക​​​ണ്ണീ​​​ർ വാ​​​ത​​​ക​​​വും പ്ര​​​യോ​​​ഗി​​​ച്ചു.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്ഐ ഗു​​​ണ്ടാ​​​യി​​​സം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, കെ​​​എ​​​സ്‌​​​യു സം​​​സ്ഥാന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഭി​​​ജി​​​ത്തി​​​നെ ത​​​ല്ലി​​​ച്ച​​​ത​​​ച്ച പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു മാ​​​ർ​​​ച്ച്. ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗ​​​ത്തി​​​ൽ നി​​​ല​​​ത്തു​​​വീ​​​ണു പ​​​രി​​​ക്കേ​​​റ്റ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു.

എ​​​സ്എ​​​ഫ്ഐ ഗു​​​ണ്ടാ​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണെ​​​ന്നു മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത എ​​​ൻ​​​എ​​​സ്‌​​​യു ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി നാ​​​ഗേ​​​ഷ് ക​​​രി​​​യ​​​പ്പ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.