കൊ​ച്ചി​യി​ൽ പടുകൂറ്റൻ സൈ​ക്കി​ൾ പരേഡ്
കൊ​ച്ചി​യി​ൽ പടുകൂറ്റൻ സൈ​ക്കി​ൾ പരേഡ്
Thursday, December 5, 2019 12:19 AM IST
കൊ​​​ച്ചി: ഗി​​​ന്ന​​​സ് റി​​ക്കാ​​ർ​​​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ബൈ​​​സി​​​ക്കി​​​ൾ പ​​​രേ​​​ഡ് 2020 റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​മാ​​​യ ജ​​​നു​​​വ​​​രി 26നു ​​​കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ 1995 സൈ​​​ക്കി​​​ളി​​​സ്റ്റു​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു തു​​​ർ​​​ക്ക്മെ​​​നി​​​സ്ഥാ​​​ൻ നേ​​​ടി​​​യ റി​​ക്കാ​​ർ​​​ഡ് മ​​​റി​​​ക​​​ട​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. 3500 സൈ​​​ക്കി​​​ളി​​​സ്റ്റു​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും നീ​​​ളം കൂ​​​ടി​​​യ സിം​​​ഗി​​​ൾ​​ലൈ​​​ൻ ബൈ​​​സി​​​ക്കി​​​ൾ പ​​​രേ​​​ഡി​​​നാ​​​ണ് അ​​​ടു​​​ത്ത​ മാ​​​സം കൊ​​​ച്ചി സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ക​​​യെ​​​ന്ന് ഈ​​​വ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ഥി​​​ൻ പ​​​ലാ​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ന​​​കം ത​​​ന്നെ 2000 പേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ക​​​ഴി​​​ഞ്ഞു.


പ​​​രേ​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ൻ താ​​​ത്പ​​​ര്യം ഉ​​​ള്ള​​​വ​​​ർ​​​ക്ക് http:// bicycleparade.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ജ​​​നു​​​വ​​​രി അ​​​ഞ്ചു വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. സൈ​​​ക്കി​​​ൾ വി​​​ത്ത് പ്രൈ​​​ഡ് എ​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ മു​​​ദ്രാ​​​വാ​​​ക്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.