ശാന്തൻപാറ കൊ​ല​പാ​ത​കം: ഒ​ന്നാം പ്ര​തി​യും അ​റ​സ്റ്റി​ൽ
ശാന്തൻപാറ കൊ​ല​പാ​ത​കം: ഒ​ന്നാം പ്ര​തി​യും അ​റ​സ്റ്റി​ൽ
Thursday, December 5, 2019 12:20 AM IST
രാ​​​ജ​​​കു​​​മാ​​​രി: ശാ​​​ന്ത​​​ൻ​​​പാ​​​റ പു​​​ത്ത​​​ടി ഫാം ​​​ഹൗ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ പു​​​ത്ത​​​ടി മു​​​ല്ലൂ​​​ർ റി​​​ജോ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട കോ​​​ണാ​​​ട്ടു​​​കു​​​ന്ന് കു​​​ഴി​​​ക്ക​​​ണ്ട​​​ത്തി​​​ൽ വ​​​സിം അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ (31) അ​​​റ​​​സ്റ്റി​​​ൽ.

മും​​​ബൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ലോ​​​ഡ്ജി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ൻ​​​പ​​​തി​​​നാ​​​ണ് വ​​​സി​​​മി​​​നേ​​​യും കൊ​​​ല്ല​​​പ്പെ​​​ട്ട റി​​​ജോ​​​ഷി​​​ന്‍റെ ഭാ​​​ര്യ ലി​​​ജി​​​യെ​​​യും വി​​​ഷം​​​ക​​​ഴി​​​ച്ചു ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​​മി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന വ​​​സീ​​​മി​​​ന്‍റെ അ​​​റ​​​സ്റ്റ് മും​​​ബൈ പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

റി​​​ജോ​​​ഷി​​​ന്‍റെ മ​​​ക​​​ൾ ര​​​ണ്ടു ​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ ജൊ​​​വാ​​​ന​​​യെ വി​​​ഷം​​​കൊ​​​ടു​​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​ ശേ​​​ഷം വി​​​ഷം ​ക​​​ഴി​​​ച്ചു ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​യാ​​​ളെ പ​​​ന​​​വേ​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം​​​ചെ​​​യ്യു​​​ക​​​യാ​​​ണ്. ഇ​​​വ​​​രെ അ​​​വ​​​ശ​​​നി​​​ല​​​യി​​​ൽ ക​​​ണ്ട പ​​​ൻ​​​വേ​​​ൽ സ​​​മീ​​​ർ ഹോ​​​ട്ട​​​ലി​​​ൽ അ​​​ടു​​​ത്ത​ ദി​​​വ​​​സം എ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തും.


വ​​​സീ​​​മി​​​നൊ​​​പ്പം വി​​​ഷം​​​ക​​​ഴി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന റി​​​ജോ​​​ഷി​​​ന്‍റെ ഭാ​​​ര്യ ലി​​​ജി​​​യെ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച പ​​​ൻ​​​വേ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി 14 ദി​​​വ​​​സ​​​ത്തേ​​​ക്കു റി​​​മാ​​​ൻ​​​ഡ്​​​ചെ​​​യ്തി​​​രു​​​ന്നു. ധ​​​ർ​​​ഷാ​​​ദ്ബാ​​​ദ് ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ലി​​​ജി​​​യെ നെ​​​ടു​​​ങ്ക​​​ണ്ടം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​നു പ്രൊ​​​ഡ​​​ക്ഷ​​​ൻ വാ​​​റ​​​ണ്ട് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന വ​​​സീ​​​മി​​​നു ​വേ​​​ണ്ടി​​​യും അ​​​ടു​​​ത്ത​​​യാ​​​ഴ്ച പ്രൊ​​​ഡ​​​ക്ഷ​​​ൻ വാ​​​റ​​​ണ്ട് വാ​​​ങ്ങും.

ഇ​​​ടു​​​ക്കി​​​യി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ്ര​​​തി​​​ക​​​ളെ മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു ശാ​​​ന്ത​​​ന്പാ​​​റ​​​യി​​​ൽ എ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.