ക​ണ്ണൂ​രി​ൽ 90 ല​ക്ഷ​ത്തിന്‍റെ സ്വ​ർ​ണബി​സ്ക​റ്റ് പി​ടി​കൂ​ടി
Thursday, December 5, 2019 12:20 AM IST
മ​ട്ട​​​ന്നൂ​​​ർ: വി​​​മാ​​​ന​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച 90 ല​​​ക്ഷ​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ണ​​​ബി​​​സ്ക​​​റ്റു​​​ക​​​ൾ പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 3.45ന് ​​​അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ഗോ ​​​എ​​​യ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് 2.336 കി​​​ലോ​​​ഗ്രാം തൂ​​​ക്ക​​​മു​​​ള്ള സ്വ​​​ർ​​​ണ ബി​​​സ്ക​​​റ്റു​​​ക​​​ൾ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​തേ വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്ന് ര​​​ണ്ട​​​ര ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ കു​​​ങ്കു​​​മ​​​പ്പൂ​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
യാ​​​ത്ര​​​ക്കാ​​​ർ ഇ​​​റ​​​ങ്ങി​​​യ ​ശേ​​​ഷം സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വി​​​മാ​​​നം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സീ​​​റ്റി​​​ന്‍റെ അ​​​ടി​​​ഭാ​​​ഗ​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ൽ പൊ​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

യാ​​​ത്ര​​​ക്കാ​​​രി​​​ല്ലാ​​​ത്ത സീ​​​റ്റി​​​ലാ​​​ണ് സ്വ​​​ർ​​​ണം ഒ​​​ളി​​​പ്പി​​​​ച്ചി​​​രു​​​ന്ന​​​ത്. അതി​​​നാ​​​ൽ സ്വ​​​ർ​​​ണം ക​​​ട​​​ത്തി​​​യ ആ​​​ളെ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി​​​ല്ല. പ​​​ത്ത് സ്വ​​​ർ​​​ണ ബി​​​സ്ക​​​റ്റു​​​ക​​​ൾ വീ​​​തം ര​​​ണ്ട് കെ​​​ട്ടു​​​ക​​​ളാ​​​യി പൊ​​​തി​​​ഞ്ഞു​​​വ​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.


വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച് ഒ​​​രു വ​​​ർ​​​ഷം തി​​​ക​​​യു​​​ന്ന​​​തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത്.

കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി നൗ​​​ഫ​​​ലി​​​ൽ​​​നി​​​ന്നാ​​​ണ് മൂ​​​ന്നു കി​​​ലോ കു​​​ങ്കു​​​മ​​പ്പൂ​​​വ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ യു​​​വാ​​​വി​​​നെ സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ർ​​​ഡ്‌​​​ബോ​​​ർ​​​ഡ് പെ​​​ട്ടി​​​യി​​​ലാ​​​ണ് കു​​​ങ്കു​​​മ​​​പ്പൂ​​​വ് എ​​​ത്തി​​​ച്ച​​​ത്.
ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ടെ അ​​​ഞ്ച് കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 35 കി​​​ലോ​​​ഗ്രാ​​​മോ​​​ളം കു​​​ങ്കു​​​മ​​​പ്പൂ​​​വും ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളും പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.