ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സിന്‍റെ പ്രതിഷേധം
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ  മ​ഹി​ളാ കോ​ണ്‍​ഗ്ര​സിന്‍റെ പ്രതിഷേധം
Thursday, December 5, 2019 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ശ​​​പ്പ​​​ട​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ൾ മ​​​ണ്ണു തി​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ന്‍റെ ഓ​​​ഫീ​​​സ് ഉ​​​പ​​​രോ​​​ധി​​​ച്ചു.ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സു​​​രേ​​​ഷ് ഓ​​​ഫീ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

പ​​​ട്ടി​​​ണി​​​മൂ​​​ലം അ​​​മ്മ കു​​​ഞ്ഞു​​​മ​​​ക്ക​​​ളെ ശി​​​ശു​​​ക്ഷേ​​​മ​​​സ​​​മി​​​തി​​​യെ ഏ​​​ൽ​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ, കു​​​ട്ടി​​​ക​​​ൾ മ​​​ണ്ണ് തി​​​ന്നേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നു പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ​​​ത്. മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ ല​​​തി​​​ക സു​​​ഭാ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​രു​​ന്നു പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.