വീ​ടു​ക​ളി​ൽ സ്വകാര്യ ഉപയോഗത്തിനു വൈ​ൻ നിർമിക്കുന്നതിനു വിലക്കില്ല: മ​ന്ത്രി
വീ​ടു​ക​ളി​ൽ സ്വകാര്യ ഉപയോഗത്തിനു  വൈ​ൻ നിർമിക്കുന്നതിനു വിലക്കില്ല: മ​ന്ത്രി
Thursday, December 5, 2019 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ടു​​​ക​​​ളി​​​ലെ ആ​​​ഘോ​​​ഷ​​​ത്തി​​​നു സ്വ​​​കാ​​​ര്യ​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന ആ​​​ൽ​​​ക്ക​​​ഹോ​​​ൾ ഇ​​​ല്ലാ​​​ത്ത വൈ​​​ൻ നി​​​ർ​​​മാ​​​ണം നി​​​രോ​​​ധി​​​ക്കാ​​​നോ നി​​​രു​​​ത്സാ​​​ഹ​​​പ്പെ​​​ടു​​​ത്താ​​​നോ എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ഉ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ർ​​​ക്കു​​​ല​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ ഇ​​​തു വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു.

വൈ​​​ൻ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വീ​​​ടു​​​ക​​​ളി​​​ൽ എ​​​ക്സൈ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നു ചി​​​ല പ​​​ത്ര​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കു യാ​​​ഥാ​​​ർ​​​ഥ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ​​​ൽ​​​ക്ക​​​ഹോ​​​ളി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മി​​​ല്ലാ​​​ത്ത വൈ​​​ൻ ഉ​​​പ​​​യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ച പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളൊ​​​ന്നും ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ഡ്രൈ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു എ​​​ക്സൈ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്. അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു. ആ​​​ൽ​​​ക്ക​​​ഹോ​​​ൾ ഇ​​​ല്ലാ​​​ത്ത വൈ​​​ൻ എ​​​ന്ന വ്യാ​​​ജേ​​​ന ആ​​​ൽ​​​ക്ക​​​ഹോ​​​ൾ ക​​​ല​​​ർ​​​ന്ന വൈ​​​ൻ വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ർ​​​മി​​​ക്കാ​​​ൻ ഇ​​​ട​​​യു​​​ള്ള​​​തു നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണ് എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്-അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.