‌കുരുന്നിനു പീഡനം: പ്രതിക്കു മര​ണംവ​രെ ജയിൽ
‌കുരുന്നിനു  പീഡനം: പ്രതിക്കു  മര​ണംവ​രെ ജയിൽ
Thursday, December 5, 2019 12:53 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: നാ​​​ല​​​ര​​​വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ പ്ര​​​തി​​​ക്ക് മ​​​ര​​​ണം വ​​​രെ ത​​​ട​​​വു ​ശി​​​ക്ഷ. ക​​​രി​​​വേ​​​ട​​​കം നെ​​​ച്ചി​​​പ്പ​​​ടു​​​പ്പി​​​ലെ വി.​​​എ​​​സ്.​ ര​​​വീ​​​ന്ദ്ര​​​നെ(46)​​​യാ​​​ണ് കാ​​​സ​​​ർ​​​ഗോ​​​ഡ് അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി (ഒ​​​ന്ന്) ജ​​​ഡ്ജി പി.​​​എ​​​സ്. ശ​​​ശി​​​കു​​​മാ​​​ർ ശി​​​ക്ഷി​​​ച്ച​​​ത്. ജ​​യി​​ൽ ശി​​ക്ഷ​​യ്ക്കു പു​​റ​​മേ, 25,000 രൂ​​​പ പി​​​ഴ​​​യ​​​ടയ്​​​ക്കാ​​​നും കോ​​​ട​​​തി വി​​​ധി​​​ച്ചു. പി​​​ഴ​​​യ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷം കൂ​​ടി ജ​​യി​​ൽ ശി​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ധി​​​യി​​ലു​​ണ്ട്.

12 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ചാ​​​ൽ ക​​​ഠി​​​ന​​​ശി​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് 2018-ൽ ​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് വി​​​ധി​​ക്കു​​​ന്ന ആ​​​ദ്യ കേ​​​സാ​​​ണി​​​ത്. 2018 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന് പ്ര​​​തി​​​യു​​​ടെ വാ​​​ട​​​ക ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലായിരുന്നു സംഭവം. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഡി​​​പ്പോ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ര​​​വീ​​​ന്ദ്ര​​​ൻ. കാ​​​സ​​​ര്‍​ഗോ​​​ഡ് സ്പെ​​​ഷ​​​ല്‍ മൊ​​​ബൈ​​​ല്‍ സ്‌​​​ക്വാ​​​ഡ് ഡി​​​വൈ​​​എ​​​സ്പി കെ.​ ​​ഹ​​​രി​​​ശ്ച​​​ന്ദ്ര​​​നാ​​​യ​​​കാ​​​ണ് കേ​​​സ​​​ന്വേ​​​ഷി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി സ്‌​​​പെ​​​ഷ​​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ പ്ര​​​കാ​​​ശ് അ​​​മ്മ​​​ണ്ണാ​​​യ​​​യാ​​​ണ് ഹാ​​​ജ​​​രാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.