വീട്ടമ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
വീട്ടമ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Thursday, December 5, 2019 11:48 PM IST
കു​​ട്ടി​​ക്കാ​​നം: വീ​​ടി​​നു​​ള്ളി​​ൽ തീ​​പ്പൊ​​ള്ള​​ലേ​​റ്റ് വീ​ട്ട​മ്മ ​മ​​രി​​ച്ചു. ഗു​​രു​​ത​​ര പൊ​​ള്ള​​ലേ​​റ്റ ഭ​​ർ​ത്താ​വ് ​തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​ക​​ത്സ​​യി​​ലാ​​ണ്. കു​​ട്ടി​​ക്കാ​​നം മു​​ക​​ളേ​​ൽ വീ​​ട്ടി​​ൽ ബീ​​ന​യാ​​ണ് (44) മ​​രി​​ച്ച​​ത്. ഭ​​ർ​ത്താ​വ് ജോ​​സ​​ഫ് (49) തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്. ബു​​ധ​​ന​​ഴ്ച രാ​​ത്രി പ​​തി​​നൊ​​ന്നു മ​​ണി​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. ബ്രേ​​ക്ക് ത​​ക​​രാ​​റാ​​യ വാ​​ഹ​​നം പ​​ണി​​യു​​ന്ന​​തി​​നി​​ടെ ജോ​​സ​​ഫി​​ന്‍റെ​ ക​​യ്യി​​ൽ ഗ്രീ​​സ് പു​​ര​​ണ്ടി​​രു​​ന്നു.

വീ​​ട്ടി​​ലെ​​ത്തി ഗ്രീ​​സ് മ​​ണ്ണെ​​ണ്ണ ഉ​​പ​​യോ​​ഗി​​ച്ച് ക​​ഴു​​കു​​ന്ന​​തി​​നി​​ടെ തീ ​​പി​​ടി​​ച്ചെ​​ന്നും സ​​ഹാ​​യി​​ക്കാ​​നെ​​ത്തി​​യ ഭാ​​ര്യ​​യു​​ടെ ശ​​രീ​​ര​​ത്തി​​ലേ​​ക്കു തീ ​​പ​​ട​​ർ​ന്നെ​​ന്നു​​മാ​​ണ് ജോ​​സ​​ഫ് ര​​ക്ഷാ​പ്ര​​വ​​ർത്ത​​ന​​ത്തി​​നെ​​ത്തി​​യ​​വ​​രോ​​ട് പ​​റ​​ഞ്ഞ​​ത്. ഇ​​രു​​വ​​രെ​​യും രാ​​ത്രി ത​​ന്നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​ൽ​കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചി​​രു​​ന്നു. മ​​രി​​ക്കു​​ന്ന​​തി​​ന് ഒ​​രു മ​​ണി​​ക്കൂ​​ർ മു​​ന്പ് വ​​ഞ്ചി​​യൂ​​ർ നാ​​ലാം കോ​​ട​​തി മ​​ജി​​സ്ട്രേ​​റ്റ് ബീ​​ന​​യു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.