സമ്പർക്ക ക്ലാസ് 14 മുതൽ
Friday, December 6, 2019 11:20 PM IST
തിരുവനന്തപുരം: കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ സമ്പർക്ക ക്ലാസുകൾ 14നും 15നും നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വിറ്റ് ഹാളിലും 21നും 22നും കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിലും 28നും 29നും എറണാകുളം സൗത്ത്, ചിറ്റൂർ റോഡിലെ ഗവ.എച്ച്എസ്എസ് ഫോർ ഗേൾസിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.15 വരെ നടക്കും.
സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ് എന്നിവ അടച്ച രേഖകൾ ഹാജരാക്കിയ പഠിതാക്കൾക്ക് ക്ലാസുകളിൽ പങ്കെടുക്കാം. വിവിധ ജില്ലകളിൽ നിന്നുള്ള പഠിതാക്കൾക്ക് പ്രത്യേകം അനുവദിച്ച പഠനകേന്ദ്രവും മറ്റു വിവരങ്ങളും അറിയാൻ www.niyamasabha.org യിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക.