സി.​എ​ച്ച്.​ മു​ഹ​മ്മ​ദ് കോ​യ സ്‌​കോ​ള​ർ​ഷി​പ്പ്
Friday, December 6, 2019 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മു​​​സ്‌​​​ലിം, ല​​​ത്തീ​​​ൻ ക്രി​​​സ്ത്യ​​​ൻ/​​​പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ സി.​​​എ​​​ച്ച്.​​​മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്/​​​ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ല​​​ത്തീ​​​ൻ ക്രി​​​സ്ത്യ​​​ൻ/​​​പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രി​​​സ്ത്യ​​​ൻ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്. ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 5,000 രൂ​​​പ​​​യും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 6,000 രൂ​​​പ​​​യും പ്ര​​​ഫ​​​ഷ​​​ണ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 7,000 രൂ​​​പ​​​യും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ​​​ന്‍റ് ഇ​​​ന​​​ത്തി​​​ൽ 13,000 രൂ​​​പ​​​യു​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ക. മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ച്ച് സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ന് മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കൂ. ആ​​​ദ്യ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ​​​വ​​​ർ​​​ക്കും ഇ​​​പ്പോ​​​ൾ പ​​​ഠി​​​ക്കു​​​ന്ന വ​​​ർ​​​ഷ​​​ത്തേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ർ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.


കോ​​​ള​​​ജ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും, സ്ഥാ​​​പ​​​ന മേ​​​ധാ​​​വി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള​​​ള സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ട് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത് (ബി​​​പി​​​എ​​​ൽ കാ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന). അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.minoritywelfare.kerala.gov.in ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 30.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.