മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് 12 ന്
Friday, December 6, 2019 11:20 PM IST
കൊ​​​ച്ചി: ക​​​ട​​​ലും ക​​​ട​​​ൽ​​​ത്തീ​​​ര​​​വും കു​​​ത്ത​​​ക​​​ക​​​ൾ​​​ക്കു തീ​​​റെ​​​ഴു​​​തു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഈ ​​മാ​​സം 12ന് ​​പാ​​​ർ​​​ല​​​മെ​​​ന്‍റ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം ക​​​ട​​​ലി​​​നെ കു​​​ത്ത​​​ക​​​ക​​​ൾ​​​ക്കു മ​​​റി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​ണെ​​ന്നും കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് കോ - ​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ര​​​ന്പ​​​രാ​​​ഗ​​​ത -ചെ​​​റു​​​കി​​​ട മ​​​ത്സ്യ​​​ബ​​​ന്ധ​​​ന സ​​​മൂ​​​ഹ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം അ​​​വ​​​ർ​​​ക്കു മേ​​​ൽ കൂ​​​ടു​​​ത​​​ൽ ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ പു​​​തി​​​യ സെ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ത്സ്യ​ ഉ​​ത്പാ​​​ദ​​​നം കു​​​ത്ത​​​നെ ഇ​​​ടി​​ഞ്ഞു. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹം വ​​ൻ പ്ര​​തി​​സ​​ന്ധി​​യി​​ലു​​മാ​​ണ്. മേ​​​ഖ​​​ല​​​യു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​ത്തി​​​നാ​​​യി ഒ​​​രു മ​​​ത്സ്യ​​​വ​​​റു​​​തി പാ​​​ക്കേ​​​ജ് കേ​​​ന്ദ്ര - സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഇ​​​നി​​​യും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​ല്ലെ​​​ന്നും ക​​​മ്മി​​​റ്റി ആ​​​രോ​​​പി​​​ച്ചു.


തീ​​​ര​​​പ​​​രി​​​പാ​​​ല​​​ന വി​​​ജ്ഞാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും തീ​​​ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചു നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി​ വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കോ - ​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി. ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ, കേ​​​ര​​​ള പ്ര​​​ദേ​​​ശ് മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ആ​​​ന്‍റ​​​ണി ക​​​ള​​​രി​​​ക്ക​​​ൽ, കേ​​​ര​​​ള സ്റ്റേ​​​റ്റ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ര​​​ഘു​​​വ​​​ര​​​ൻ, കേ​​​ര​​​ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഐ​​​ക്യ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ചാ​​​ൾ​​​സ് ജോ​​​ർ​​​ജ്, ടി. ​​​പീ​​​റ്റ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.