ഓ​ർ​ത്തഡോ​ക്സ് നി​ല​പാ​ട് വെ​ല്ലു​വി​ളി​: അ​ന്ത്യോ​ഖ്യ വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മി​തി
Friday, December 6, 2019 11:40 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: മ​​​ല​​​ങ്ക​​​ര​​സ​​​ഭ ത​​​ർ​​​ക്ക​​​ത്തി​​​നു ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള അ​​​നു​​​ര​​​ഞ്ജ​​​ന ശ്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി നി​​​സ​​​ഹ​​​രി​​​ക്കു​​​ന്ന ഓ​​​ർ​​​ത്ത​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടു പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നു തു​​​രു​​​ത്തു​​​ശേ​​​രി സിം​​​ഹാ​​​സ​​​ന വ​​​ലി​​​യ​​പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന അ​​​ന്ത്യോ​​​ഖ്യ വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി സ​​​മ്മേ​​​ള​​​നം ആ​​​രോ​​​പി​​​ച്ചു.

പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​ക്കാ​​​നു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും അ​​​ദ്ദേ​​​ഹം നി​​​യോ​​​ഗി​​​ച്ച കാ​​​ബി​​​ന​​​റ്റ് സ​​​ബ് ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന ഓ​​​ർ​​​ത്ത​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​ക​​​ളു​​​ടെ അ​​​ഞ്ച് മേ​​​ലധ്യ​​​ക്ഷ​​​ന്മാ​​​ർ ന​​​ട​​​ത്തി​​​യ സ​​​മാ​​​ധാ​​​ന​​​നീ​​​ക്ക​​​വും ഇ​​​വ​​​ർ തു​​ട​​ക്ക​​ത്തി​​​ലെ നു​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ഭി​​​വ​​​ന്ദ്യ​​​രാ​​​യ ഈ ​​​സ​​​ഭാ​​​പി​​​താ​​​ക്ക​​​ന്മാ​​​രെ പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണി​​​ത്.

2017 ജൂ​​​ലൈ മൂ​​​ന്നി​​ലെ സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യി​​​ൽ ഇ​​​രു​​​പ​​​ത്തി​​​യെ​​​ട്ടാം ഖ​​​ണ്ഡി​​​ക​​​യി​​​ൽ നി​​​ർ​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള മ​​​ധ്യ​​​സ്ഥ​​​നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഓ​​​ർ​​​ത്ത​​ഡോ​​​ക്സ് വി​​​ഭാ​​​ഗം നി​​​രാ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ക്രൈ​​​സ്ത​​​വ സാ​​​ക്ഷ്യ​​​ങ്ങ​​​ൾ ച​​​വ​​​ട്ടി​​​മെ​​​തി​​​ച്ച് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ക​​​ലാ​​​പ​​​ഭൂ​​​മി​​​യാ​​​ക്കി പ​​​ള്ളി​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളും അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ എ​​​ന്തു വി​​​ല​​കൊ​​​ടു​​​ത്തും നേ​​​രി​​​ടും. സ​​​ത്യ​​​വി​​​ശ്വാ​​​സ​​​വും സ​​​ഭ​​​യു​​​ടെ പാ​​ര​​ന്പ​​ര്യ​​​ങ്ങ​​​ളും അ​​​ന്ത്യോ​​​ഖ്യ​ മ​​​ല​​​ങ്ക​​​ര ബ​​​ന്ധ​​​വും കാ​​​ത്തു​​സൂ​​​ക്ഷി​​​ക്കാ​​​ൻ സ​​​മി​​​തി പ്ര​​​തി​​​ജ്ഞാ​​ബ​​ദ്ധ​​​മാ​​​ണെ​​​ന്നും വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു.


പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​. ​​ഏ​​​ലി​​​യാ​​​സ് മോ​​​ർ അ​​​ത്താ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു. വ​​​ർ​​​ഗീ​​​സ് അ​​​രീ​​​ക്ക​​​ൽ കോ​​​റെ​​​പ്പി​​​സ്കോ​​​പ്പ, ഷെ​​​വ​​ലി​​യാ​​ർ​​മാ​​രാ​​യ മോ​​​ൻ​​​സി വാ​​​വ​​​ച്ച​​​ൻ, സി.​​വൈ. വ​​​ർ​​​ഗീ​​​സ്, ജി​​​ബി പോ​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​​മേ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫാ. ​​ജോ​​​ൺ പു​​​ന്നാ​​​മ​​​റ്റം, ഫാ​. ​​ബേ​​​ബി പാ​​​ണ്ടാ​​​ലി, പാ​​​പ്പ​​​ച്ച​​​ൻ പി. ​​​പ​​​റ​​​വ​​​ട്ടി​​​ൽ, ഉ​​​മ്മ​​​ച്ച​​​ൻ വെ​​​ങ്കി​​​ട​​​ത്ത്, കെ.​​ഡി. റോ​​​യി, ജോ​​​ർ​​​ജു​​​കു​​​ട്ടി, ബെ​​​ന്നി എം. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.