മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച കേ​സി​ൽ മാ​തൃ​സ​ഹോ​ദ​രി അ​റ​സ്റ്റി​ൽ
Friday, December 6, 2019 11:42 PM IST
ഇ​​​രി​​​ട്ടി: തി​​​ല്ല​​​ങ്കേ​​​രി​​​യി​​​ൽ കു​​​ടും​​​ബ​​​വ​​​ഴ​​​ക്കി​​​നി​​​ട​​​യി​​​ല്‍ മൂ​​​ന്നു​​​വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ ദേ​​​ഹ​​​ത്ത് തി​​​ള​​​ച്ച വെ​​​ള്ള​​​മൊ​​​ഴി​​​ച്ച കേ​​​സി​​​ൽ മാ​​​തൃ​​​സ​​​ഹോ​​​ദ​​​രി അ​​​റ​​​സ്റ്റി​​​ൽ. കാ​​​വും​​​പ​​​ടി ല​​​ക്ഷം​​​വീ​​​ട് കോ​​​ള​​​നി​​​യി​​​ലെ ഷാ​​​ഹി​​​ദ (40 ) യെ​​​യാ​​​ണ് മു​​​ഴ​​​ക്കു​​​ന്ന് എ​​​സ്ഐ എം.​​​എ​​​ൻ. ബി​​​ജോ​​​യ്‌ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ള​​​നി​​​യി​​​ലെ സ​​​ക്കീ​​​ന​​​യു​​​ടെ മ​​​ക​​​ന്‍ ആ​​​ബി​​​ലി​​​നാ​​ണു സാ​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം 26ന് ​​​കാ​​​വും​​​പ​​​ടി​​​യി​​​ലെ സ​​​ക്കീ​​​ന​​​യു​​​ടെ വീ​​​ട്ടി​​​ലാ​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​തി​​​ങ്ങ​​​നെ: ആ​​​ബി​​​ലി​​​ന്‍റെ അ​​​മ്മ സ​​​ക്കീ​​​ന​​​യും സ​​​ഹോ​​​ദ​​​രി ഷാ​​​ഹി​​​ദ​​​യും ത​​​മ്മി​​​ല്‍ വീ​​​ട്ടി​​​ല്‍ വ​​​ഴ​​​ക്കു​​​ണ്ടാ​​​യി. ത​​​ര്‍​ക്കം മൂ​​​ത്ത​​​പ്പോ​​​ള്‍ ഷാ​​​ഹി​​​ദ അ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന തി​​​ള​​​ച്ച​​വെ​​​ള്ള​​​മെ​​​ടു​​​ത്തു സ​​​ക്കീ​​​ന​​​യു​​​ടെ ദേ​​​ഹ​​​ത്തേ​​​ക്ക് ഒ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ക്കീ​​​ന​​​യു​​​ടെ ഒ​​​ക്ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ബി​​​ലി​​​ന്‍റെ ദേ​​​ഹ​​​ത്താ​​​ണു തി​​​ള​​​ച്ച​​​വെ​​​ള്ളം വീ​​​ണ​​​ത്. കു​​​ഞ്ഞി​​നു സാ​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റു. ഇ​​​ക്കാ​​​ര്യം മ​​​റ​​​ച്ചു​​​വ​​​ച്ചു കു​​​ട്ടി​​​ക്ക് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ ന​​​ല്‍​കി. നാ​​​ട്ടി​​​ല്‍​നി​​​ന്നു ചൈ​​​ല്‍​ഡ് ലൈ​​​നി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​ണു സം​​​ഭ​​​വം പു​​​റ​​​ത്താ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.