കാ​​​ർ​​​ഷി​​​ക വാ​​​യ്പാ മോ​​​റ​​​ട്ടോ​​​റി​​​യം: ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​തി​​​രു​​​ന്നതിനു താ​​​ക്കീ​​​ത്
കാ​​​ർ​​​ഷി​​​ക വാ​​​യ്പാ മോ​​​റ​​​ട്ടോ​​​റി​​​യം: ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​തി​​​രു​​​ന്നതിനു താ​​​ക്കീ​​​ത്
Saturday, December 7, 2019 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക വാ​​​യ്പാ മോ​​​റ​​​ട്ടോ​​​റി​​​യം കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ന്ന​​​തു വൈ​​​കി​​​ച്ച ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ താ​​​ക്കീ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭ ചേ​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടും ഉത്ത​​​ര​​​വി​​​റ​​​ക്കാ​​​തി​​​രു​​​ന്ന​​​തു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക​​​ടു​​​ത്ത വീ​​​ഴ്ച​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


ഇ​​​ത്ത​​​രം വീ​​​ഴ്ച ഇ​​​നി ആ​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നു​​​മു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ താ​​​ക്കീ​​​ത് താ​​​ഴേ​​​ത്ത​​​ട്ടി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റി​​​യി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. മോ​​​റ​​​ട്ടോ​​​റി​​​യം ഉ​​​ത്ത​​​ര​​​വി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല വീ​​​ഴ്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ത്കാ​​​ല​​​ത്തേ​​​ക്കു വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.