സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല
Sunday, December 8, 2019 12:43 AM IST
തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ 26, ജനുവരി മൂന്ന് തീയതികളിൽ നോർക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.എന്നാൽ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 12നും കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ 27നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ 0484 2371810, 2957099 നമ്പറുകളിൽ.