ട്രെ​യി​നി​ല്‍ വി​ദേ​ശ ക​റ​ന്‍​സി​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Sunday, December 8, 2019 12:43 AM IST
കൊ​​​​ച്ചി: മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ ട്രെ​​​​യി​​​​നി​​​​ല്‍ വി​​​​ദേ​​​​ശ ക​​​​റ​​​​ന്‍​സി​ ക​​​​ട​​​​ത്തി​​​യ യു​​​വാ​​​വി​​​നെ റെ​​​​യി​​​​ല്‍​വേ പ്രൊ​​​​ട്ട​​​​ക്ഷ​​​​ന്‍ ഫോ​​​​ഴ്സ് (ആ​​​ർ​​​പി​​​എ​​​ഫ്) പി​​​ടി​​​കൂ​​​ടി. കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​രി​​​​യാ​​​​ത്ത​​​​ന്‍​കാ​​​​വ് മ​​​​ട​​​​യി​​​​ല്‍ എം.​​​​എ.​ എ​​​​ബി​​​​ന്‍ (24) ആ​​​​ണ് അ​​​​ങ്ക​​​​മാ​​​​ലി റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​ഷ​​​​നി​​​​ല്‍ വ​​​​ച്ച് ആ​​​​ര്‍​പി​​​​എ​​​​ഫി​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ക​​​​ണ്ണൂ​​​​ര്‍-​​​​ആ​​​​ല​​​​പ്പു​​​​ഴ എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ലാ​​​​ണ് ഇ​​​​യാ​​​​ള്‍ അ​​​​ങ്ക​​​​മാ​​​​ലി റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യ​​​​ത്.

ഇ​​​​യാ​​​​ളു​​​​ടെ ബാ​​​​ഗി​​​​ല്‍ നി​​​​ന്നു 34.7 ല​​​​ക്ഷം രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള സൗ​​​​ദി റി​​​​യാ​​​​ല്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ടി​​​​ലു​​​​ള്ള ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ് നോ​​​​ട്ടു​​​​ക​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തെ​​​​ന്ന് യു​​​​വാ​​​​വ് ആ​​​ർ​​​പി​​​എ​​​ഫി​​​നോ​​​ട് പ​​​റ​​​ഞ്ഞു. കൂ​​​​ടു​​​​ത​​​​ല്‍ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കാ​​​​യി യു​​​​വാ​​​​വി​​​​നെ​​​​യും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത വി​​​ദേ​​​ശ ക​​​​റ​​​​ന്‍​സി​​​​യും ക​​​​സ്റ്റം​​​​സ് പ്ര​​​​വി​​​​ന്‍റീ​​​വ് ഡി​​​​വി​​​​ഷ​​​നു കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി ആ​​​​ര്‍​പി​​​​എ​​​​ഫ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ടി.​​​​എ​​​​സ്.​ ഗോ​​​​പ​​​​കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.