ക​യ​ർ​ കേ​ര​ള: 102 കോ​ടി രൂ​പ​യു​ടെ ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​നു ക​രാർ
ക​യ​ർ​ കേ​ര​ള: 102 കോ​ടി രൂ​പ​യു​ടെ ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​നു ക​രാർ
Sunday, December 8, 2019 1:30 AM IST
ആ​​ല​​പ്പു​​ഴ: 102 കോ​​ടി രൂ​​പ​​യു​​ടെ ഭൂ​​വ​​സ്ത്രം തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ലേ​ക്കു വാ​ങ്ങാ​ൻ സം​​സ്ഥാ​​ന​​ത്തെ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ൾ ക​​യ​​ർ പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യി ഒ​​പ്പു​​വ​​ച്ചു. 15 കോ​​ടി​​യി​​ൽ​​പ​​രം ച​​തു​​ര​​ശ്ര മീ​​റ്റ​​ർ ഭൂ​​വ​​സ്ത്ര​​ത്തി​​നാ​​ണ് ക​​രാ​​റെ​​ന്നു ധ​​ന-​​ക​​യ​​ർ​​മ​​ന്ത്രി ഡോ. ​​ടി.​​എം. തോ​​മ​​സ് ഐ​​സ​​ക് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ക​​യ​​ർ കേ​​ര​​ള 2019ലെ ​​ക​​യ​​ർ ഭൂ​​വ​​സ്ത്ര സെ​​മി​​നാ​​റി​​ൽ 860 ഗ്രാ​​മ-​​ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, സെ​​ക്ര​​ട്ട​​റി​​മാ​​ർ, സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​ർ, ജീ​​വ​​ന​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ അ​​യ്യാ​​യി​​ര​​ത്തോ​​ളം ആ​​ളു​​ക​​ൾ ഇ​​ന്ന​​ത്തെ ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​വ​​യ്ക്ക​​ൽ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. വി​​ദേ​​ശ ഓ​​ർ​​ഡ​​റു​​ക​​ൾ 200 കോ​​ടി​​യു​​ടേ​​തെ​​ങ്കി​​ലും കി​​ട്ടി​​ക്കാ​​ണു​​മെ​​ന്നും മ​​ന്ത്രി പ്ര​തീ​ക്ഷ പ്ര​​ക​​ടി​​പ്പി​​ച്ചു. ഇ​​തി​​ന്‍റെ യ​​ഥാ​​ർ​​ഥ ക​​ണ​​ക്കു​​ക​​ൾ അ​​ടു​​ത്ത​ ദി​​വ​​സം ല​​ഭ്യ​​മാ​​കും.

ഓ​​രോ ജി​​ല്ല​​യി​​ലും ഏ​​റ്റ​​വും ന​​ല്ല നി​​ല​​യി​​ൽ ക​​യ​​ർ ഭൂ​​വ​​സ്ത്രം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ ആ​​ദ​​രി​ച്ചു. ഒ​​രു ​ല​​ക്ഷം രൂ​​പ​​യാ​​യി​​രു​​ന്നു സ​​മ്മാ​​നം. ര​​ണ്ടു വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​യി കേ​​ര​​ള​​ത്തി​​ൽ 72 ല​​ക്ഷം ച​​തു​​ര​​ശ്ര മീ​​റ്റ​​ർ ക​​യ​​ർ ഭൂ​​വ​​സ്ത്രം വി​​താ​​നി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു. ഇ​​തി​​ന്‍റെ വി​​ല 45 കോ​​ടി വ​​രും.


ക​​യ​​ർ ഭൂ​​വ​​സ്ത്ര​​ത്തി​​ന്‍റെ ഉ​​ത്പാ​​ദ​​നം പ​​ര​​മാ​​വ​​ധി ന​​ട​​ത്ത​​ണ​​മെ​​ന്നും പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​വ സ്റ്റോ​​ക്ക് ചെ​​യ്യ​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​ച്ചി​ട്ടു​ണ്ട്. ഇ​​തി​​നു​​വേ​​ണ്ടി മ​​റ്റു ത​​ടു​​ക്കു ത​​റി​​ക​​ൾ ജി​​യോ ടെ​​ക്സ്റ്റൈ​​ൽ​​സ് ലൂ​​മു​​ക​​ളാ​​യി പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്യാ​ൻ സ​​ർ​​ക്കാ​​ർ ധ​​ന​​സ​​ഹാ​​യം ന​​ൽ​​കും. ഇ​​തി​​നു പു​​റ​​മേ ഭൂ​​വ​​സ്ത്ര നെ​​യ്ത്തി​​നു ഓ​​ട്ടോ​​മാ​​റ്റി​​ക് മി​​ല്ലു​​ക​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​നും തീ​​രു​​മാ​​നി​​ച്ചു.

100 എ​​ണ്ണം അ​​ടി​​യ​​ന്ത​​ര​​മാ​​യി സ്ഥാ​​പി​​ക്കും. നൂ​​റു ജി​​യോ​​ടെ​​ക്സ്റ്റൈ​​ൽ സ്റ്റാ​​ർ​​ട്ട്അ​​പ്പു​​ക​​ളും ആ​​രം​​ഭി​​ക്കും. എ​​ൻ​​ജി​നി​​യ​​ർ​​മാ​​ർ​​ക്ക​​ട​​ക്കം ഇ​​തി​​നു പ​​രി​​ശീ​​ല​​ന​​വും ന​​ല്കും. ഈ ​​മാ​​സം ത​​ന്നെ ഇ​​താ​​രം​​ഭി​​ക്കും. ച​​കി​​രി​​ച്ചോ​​റി​​ൽ​നി​​ന്നു പ​​ല​​ക​​യ​​ട​​ക്ക​​മു​​ള്ള നൂ​​ത​​ന ആ​​ശ​​യ​​ങ്ങ​​ളും സ​​ജീ​​വ​​മാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.