മാ​​ർ ലൂ​​യി​​സ് പ​​ഴേ​​പ​​റ​​ന്പി​​ൽ ദി​​വം​​ഗ​​ത​​നാ​​യി​​ട്ടു നാ​​ളെ നൂ​​റു വ​​ർ​​ഷം
Sunday, December 8, 2019 1:30 AM IST
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം വി​​​​കാ​​​​രി​​​​യാ​​​​ത്തി​​​​ന്‍റെ പ്ര​​​​ഥ​​​​മ വി​​​​കാ​​​​രി അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക്ക (ഇ​​​​ന്ന​​​​ത്തെ എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​ൻ) മാ​​​​ർ ലൂ​​​​യി​​​​സ് പ​​​​ഴേ​​​​പ​​​​റ​​​​ന്പി​​​​ൽ ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യി​​​​ട്ടു നാ​​​​ളെ നൂ​​​​റു വ​​​​ർ​​​​ഷം. ച​​​​ര​​​​മ​​​​ശ​​​​താ​​​​ബ്ദി ദി​​​​ന​​​​മാ​​​​യ നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് പ്ര​​​​ത്യേ​​​​കം അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ന​​​​ട​​​​ക്കും. 23 വ​​​​ർ​​​​ഷം അ​​ദ്ദേ​​ഹം അ​​തി​​രൂ​​പ​​ത​​യ്ക്ക് ക​​രു​​ത്താ​​ർ​​ന്ന നേ​​തൃ​​ത്വം നൽകി.

വൈ​​​​ദി​​​​ക വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു മെ​​​​ത്രാ​​​​സ​​​​ന മ​​​​ന്ദി​​​​ര​​​​ത്തി​​​​ൽ തി​​​​രു​​​​ഹൃ​​​​ദ​​​​യ സെ​​​​മി​​​​നാ​​​​രി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​തും ആ​​​​ലു​​​​വ സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഉ​​​​ൾ​​​​പ്പെ​​​ടെ വി​​​​വി​​​​ധ പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ നി​​​​ര​​​​വ​​​​ധി സ്കൂ​​​​ളു​​​​ക​​​​ൾ, ഇ​​​​ട​​​​വ​​​​ക​​​​ക​​​​ൾ, ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, അ​​​​നാ​​​​ഥ​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ൾ, സ​​​​ന്യാ​​​​സാ​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ സ്ഥാ​​​​പി​​​​ക്കാ​​നും മാ​​ർ പ​​ഴേ​​പ​​റ​​ന്പി​​ലി​​നു ക​​ഴി​​ഞ്ഞു.


ച​​​​ങ്ങ​​​​നാ​​​​ശേ​​​​രിക്കടുത്ത് പു​​​​ളി​​​​ങ്കു​​​​ന്നി​​​​ലാ​​​​ണു ജ​​​​ന​​​​നം. പ​​​​തി​​​​മൂ​​​​ന്നാം വ​​​​യ​​​​സി​​​​ൽ ക​​​​ർ​​​​മ​​​​ലീ​​​​ത്ത നി​​​​ഷ്പാ​​​​ദു​​​​ക മൂ​​​​ന്നാം സ​​​​ഭ​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു. പി​​​​ന്നീ​​​​ട് മാ​​​​തൃ ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ പു​​​​ളി​​​​ങ്കു​​​​ന്ന് പ​​​​ള്ളി വി​​​​കാ​​​​രി​​​​യാ​​​​യി. ബി​​​​ഷ​​​​പ് ല​​​​വീ​​​​ഞ്ഞി​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ഒ​​​​ന്പ​​​​തു വ​​​​ർ​​​​ഷം സേ​​​​വ​​​​നം ചെ​​​​യ്ത അ​​​​ദ്ദേ​​​​ഹം 1896 ഒ​​​​ക്ടോ​​​​ബ​​​​ർ 25നു ​​​​കാ​​​​ൻ​​​​ഡി​​​​യി​​​​ൽ ഡ​​​​ല​​​​ഗേ​​​​റ്റ് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക്ക​​​​യാ​​​​യി​​​​രു​​​​ന്ന മോ​​​​ണ്‍. സ​​​​ലെ​​​​സ്കി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണു മെ​​​​ത്രാ​​​​ൻ പ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

1896 ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം വി​​​​കാ​​​​രി​​​​യാ​​​​ത്തി​​​​ന്‍റെ പ്ര​​​​ഥ​​​​മ വി​​​​കാ​​​​രി അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക്ക​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. 1919 ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​​​നു ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യ മാ​​​​ർ ലൂ​​​​യി​​​​സ് പ​​​​ഴേ​​​​പ​​​​റ​​​​ന്പി​​​​ലി​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലാ​​​​ണ് സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.