വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ
Sunday, December 8, 2019 1:51 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി പ​​തി​​മൂ​​ന്ന് വ​​യ​​സു​​ള്ള എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യെ പീ​​ഡി​​പ്പി​​ച്ച യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​രി​​മ്പു​​ക​​യം പ​​ടി​​യ​​റ​​പ്പ​​റ​​ന്പി​​ൽ അ​​രു​​ൺ സു​​രേ​​ഷി(​അ​​പ്പു-25)​നെ​​യാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സി​​ഐ ഇ.​​കെ. സോ​​ൾ​​ജി​​മോ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യ​​ത്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ആ​​ന​​ക്ക​​ല്ലി​​ൽ​നി​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യോ​​ടെ​​യാ​​ണ് അ​​രു​​ൺ പി​​ടി​​യി​​ലാ​​കു​​ന്ന​​ത്.

സം​​ഭ​​വ​​ത്തി​​നു ​ശേ​​ഷം കോ​​ഴി​​ക്കോ​​ടി​​നു പോ​കാ​നാ​​യി തൊ​​ടു​​പു​​ഴ വ​​രെ എ​​ത്തി​​യ പ്ര​​തി ആ​​ന​​ക്ക​​ല്ലി​​ലു​​ള്ള സു​​ഹൃ​​ത്തി​​നോ​​ടു പ​​ണം ക​​ടം വാ​​ങ്ങാ​​നാ​​യി തി​​രി​​കെ എ​​ത്തു​​ക​​യാ​​യി​​രു​​ന്നു.ട​​വ​​ർ ലൊ​​ക്കേ​​ഷ​​ൻ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ നീ​​ക്ക​​ത്തി​​ലൂ​​ടെ പ്ര​​തി​​യെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

ഇ​​യാ​​ൾ നാ​​ളു​​ക​​ളാ​​യി പെ​​ൺ​​കു​​ട്ടി​യെ നി​​രീ​​ക്ഷി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. സ്കൂ​​ളി​​ൽ പോ​​കു​​ന്ന സ​​മ​​യ​​ത്തും വീ​​ടി​​ന്‍റെ പ​​രി​​സ​​ര​​ത്തും പ്ര​​തി​​യെ പ​ല​പ്പോ​ഴും ക​​ണ്ടി​​രു​​ന്ന​​താ​​യി പെ​​ൺ​​കു​​ട്ടി​ പോ​​ലീ​​സി​​നു മൊ​​ഴി ന​​ൽ​​കി​​യി​​രു​​ന്നു. അ​​രു​​ൺ വി​​വാ​​ഹി​​ത​​നാ​​ണ്. ഇ​​യാ​​ൾ മ​​ദ്യ​​ത്തി​​ന് അ​​ടി​​മ​​യാ​​ണെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. പീ​​ഡ​​ന​​ത്തി​​നു ​ശേ​​ഷം സം​​ഭ​​വം പു​​റ​​ത്തു പ​​റ​​യ​​രു​​തെ​​ന്ന് ഇ​​യാ​​ൾ പെ​​ൺ​​കു​​ട്ടി​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. കൂ​​ലി​​പ്പ​​ണി, ലൈ​​റ്റ് ആ​​ൻ​​ഡ് സൗ​​ണ്ട് തു​​ട​​ങ്ങി​​യ ജോ​​ലി​​ക​​ളാ​​ണു പ്ര​​തി ചെ​​യ്തി​​രു​​ന്ന​​ത്. പോ​​ക്സോ, 376 വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​ത്. 2017ൽ ​​ഇ​​യാ​​ൾ​​ക്കെ​​തി​​രേ മോ​​ഷ​​ണ​ക്കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്.


വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രമാണ് പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. സ്കൂ​​ൾ വി​​ട്ടു വീ​​ട്ടി​​ലെ​​ത്തി​​യ പെ​​ൺ​​കു​​ട്ടി​​യെ വെ​​ള്ളം ചോ​​ദി​​ച്ചെ​​ത്തി​​യ അ​​രു​​ൺ ഉ​​പ​​ദ്ര​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വീ​​ട്ടി​​ൽ ഈ ​​സ​​മ​​യം മ​​റ്റാ​​രും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​മ്മ​​യും സ​​ഹോ​​ദ​​ര​​നും ജോ​​ലി​​ക്കു പോ​​യി​​രു​​ന്നു. മ​​റ്റൊ​​രു സ​​ഹോ​​ദ​​ര​​ൻ സ്കൂ​​ളി​​ൽ പോ​​യി​​ട്ട് തി​​രി​​കെ എ​​ത്തി​​യി​​രു​​ന്നി​​ല്ല. പെ​​ൺ​​കു​​ട്ടി ഫോ​​ൺ വി​​ളി​​ച്ച​​റി​​യി​ച്ച​​തോ​​ടെ​​യാ​​ണു വീ​​ട്ടു​​കാ​​ർ വി​​വ​​രം അ​​റി​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.