ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് സ്റ്റു​ഡ​ന്‍റ് ലീ​ഡേ​ഴ്സ് കോ​ണ്‍​ക്ലേ​വ് നാ​ളെ
Monday, December 9, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​മ്മി ജോ​​​ർ​​​ജ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നാ​​​ളെ ന​​​ട​​​ത്തു​​​ന്ന ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്സ് സ്റ്റു​​​ഡ​​​ന്‍റ് ലീ​​​ഡേ​​​ഴ്സ് കോ​​​ണ്‍​ക്ലേ​​​വി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്ക് സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, എ​​​പി​​​ജെ അ​​​ബ്ദു​​​ൾ​​​ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, കൊ​​​ച്ചി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ്, കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഫി​​​ഷ​​​റീ​​​സ് ആ​​​ൻ​​​ഡ് ഓ​​​ഷ്യ​​​ൻ സ്റ്റ​​​ഡീ​​​സ്, കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് എ​​​ന്നീ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കും ഈ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ്, എ​​​യ്ഡ​​​ഡ്, സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ചെ​​​യ​​​ർ​​​മാ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​ർ​​​ക്കു​​​മാ​​​ണ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ അ​​​വ​​​സ​​​രം.


സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ 9.30 വ​​​രെ ഉ​​​ണ്ടാ​​​കും. സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ന് കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​റ്റി ൽ ​​​നി​​​ന്ന്അ ​പേ​​​ക്ഷ ഫോം ​​​എ​​​ടു​​​ക്കേ​​​ണ്ട​​​തും പ്രി​​​ൻ​​​സി​​​പ്പ​​​ൽ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഫോ​​​ട്ടോ​​​കൂ​​​ടെ ക​​​രു​​​തേ​​​ണ്ട​​​തു​​​മാ​​​ണ്.

കോ​​​ണ്‍​ക്ലേ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​പേ​​​ക്ഷ​​​യു​​​ടെ അ​​​സ​​​ലും കോ​​​ള​​​ജ് ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ർ​​​ഡും കൊ​​​ണ്ടു​​​വ​​​ര​​​ണം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഹെ​​​ൽ​​​പ് ഡെ​​​സ്ക് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

പ​​​രി​​​പാ​​​ടി​​​യു​​​ടെ ആ​​​ദ്യാ​​​വ​​​സാ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും. പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്ക​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.