പ്ലാസ്റ്റിക് നിരോധനം ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ സമരം: ടി. നസറുദീൻ
Monday, December 9, 2019 12:48 AM IST
നെ​​ടു​​മ്പാ​​ശേ​​രി: പ്ലാ​​സ്റ്റി​​ക് നി​​രോ​​ധ​​നം മൂ​​ലം വ്യാ​​പാ​​രി​​ക​​ൾ​​ക്കു ബു​​ദ്ധി​​മു​​ട്ടു​​ക​​ളോ ന​​ഷ്ട​​ങ്ങ​​ളോ ഉ​​ണ്ടാ​​യാ​​ൽ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടി. ​​ന​​സ​​റു​​ദീ​​ൻ.

സം​​സ്ഥാ​​ന​​ത്ത് ഇ​​റ​​ങ്ങു​​ന്ന പ​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളും പ്ലാ​​സ്റ്റി​​ക് നി​​ർ​​മി​​ത​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ നി​​രോ​​ധ​​നം പൂ​​ർ​​ണ​​മാ​​യും ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. തൊ​​ഴി​​ൽ ചെ​​യ്യാ​​ൻ സ​​ഹാ​​യം ന​​ൽ​​ക​​ണ​​മെ​​ന്നു പ​​റ​​യു​​ന്ന സം​​സ്ഥാ​​ന​​ത്ത് അ​​ത് ഇ​​ല്ലാ​​താ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ന​​ട​​പ​​ടി അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല.


വ്യാ​​പാ​​രി​​ക​​ൾ​​ക്കു ന​​ഷ്ടം വ​​രു​​ന്ന സ​​ർ​​ക്കാ​​ർ ന​​യം തി​​രു​​ത്ത​​ണം. വാ​​യ്പ​​ക​​ളും മ​​റ്റും എ​​ടു​​ത്ത് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ മു​​ട​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​റ്റ​​യ​​ടി​​ക്കു തൊ​​ഴി​​ലാ​​ളി​​ക​​ളെ പി​​രി​​ച്ചു​​വി​​ടു​​ക​​യെ​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.