സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ നെ​​​റ്റ് ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ജേ​​​താ​​​ക്ക​​​ൾ
Monday, December 9, 2019 12:48 AM IST
കൊ​​​ര​​​ട്ടി: മാ​​​മ്പ്ര യൂ​​​ണി​​​യ​​​ൻ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​റി സ്കൂ​​​ളി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്നു​​വ​​​ന്ന 37-ാമ​​​ത് സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ നെ​​​റ്റ് ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും കോ​​​ഴി​​​ക്കോ​​​ടും ജേ​​​താ​​​ക്ക​​​ളാ​​​യി. വാ​​​ശി​​​യേ​​​റി​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​യു​​​മാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 14 ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി നാ​​​നൂ​​​റോ​​​ളം കു​​​ട്ടി​​​ക​​​ൾ മാ​​​റ്റു​​​ര​​​ച്ചു.


സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ആ​​​ർ. സാം​​​ബ​​​ശി​​​വ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം നി​​​ർ​​​മ​​​ൽ സി.​​​പാ​​​ത്താ​​​ട​​​ൻ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. നെ​​​റ്റ് ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ടി. സൈ​​​നു​​​ദ്ദീ​​​ൻ, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു കാ​​​വു​​​ങ്ങ​​​ൽ, അ​​​ന്ന​​​മ്മ ടൈ​​​റ്റ​​​സ്, വി.​​​സി. ബെ​​​ന്നി, പി.​​​ജി. സു​​​കു​​​മാ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.