പൂ​ർ​വ സൈ​നി​ക സേ​വാ പ​രി​ഷ​ത്ത് സ​മ്മേളനം 14 മുതൽ
Monday, December 9, 2019 11:45 PM IST
തൃ​​​ശൂ​​​ർ: പൂ​​​ർ​​​വ സൈ​​​നി​​​ക സേ​​​വാ പ​​​രി​​​ഷ​​​ത്ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​റ​​​മേ​​​ക്കാ​​​വ് പു​​​ഷ്പാ​​​ഞ്ജ​​​ലി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. 14നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു പ​​​രി​​​ഷ​​​ത്ത് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി റി​​​ട്ട.​​​എ​​​യ​​​ർ ക​​​മ​​​ഡോ​​​ർ എം.​​​കെ.​ ഗാ​​​ന്ധി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ര​​ണ്ടാം​​ദി​​വ​​സം ​രാ​​​വി​​​ലെ 8.45നു ​​​അ​​​യ്യ​​​ന്തോ​​​ളി​​​ലെ യു​​​ദ്ധ​​​സ്മാ​​​ര​​​ക​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തും. 9.30നു ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി ശ്രീ​​​പ​​​ദ് യ​​​ശോ നാ​​​യി​​​ക് പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


1971ലെ ​​​യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച ധീ​​​ര​​​ജ​​​വാ​​​ന്മാ​​​രു​​​ടെ വി​​​ധ​​​വ​​​ക​​​ളെ​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തി ല​​​ഭി​​​ച്ച സൈ​​​നി​​​ക​​​രെ​​​യും ആ​​​ദ​​​രി​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് റി​​​ട്ട.​​​ക്യാ​​​പ്റ്റ​​​ൻ കെ.​ ​​ഗോ​​​പ​​​കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.