ഭാഗ്യം മൗനം പാലിച്ചില്ല, മധുസൂദനൻ പിള്ളയ്ക്ക് 65 ലക്ഷം
Tuesday, December 10, 2019 12:06 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സം​​സാ​​രശേ​​ഷി​​യും കേ​​ൾ​​വിശ​​ക്തി​​യു​​മി​​ല്ലാ​​ത്ത കാ​​ഞ്ഞി​​ര​​പ്പ​​ള്ളി വി​​ഴി​​ക്ക​​ത്തോ​​ട് സ്വ​​ദേ​​ശി മ​​ധു​​സൂ​​ദ​​ന​​ൻ പി​​ള്ള​​യ്ക്കു കേ​​ര​​ള ഭാ​​ഗ്യ​​ക്കു​​റി​​യു​​ടെ 65 ല​​ക്ഷം.

തി​​ങ്ക​​ളാ​​ഴ്ച തോ​​റും ന​​റു​​ക്കെ​​ടു​​ക്കു​​ന്ന കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ൻ വി​​ൻ ലോ​​ട്ട​​റി​​യു​​ടെ 65 ല​​ക്ഷം രൂ​​പ​​യാ​​ണ് വി​​ഴി​​ക്ക​​ത്തോ​​ട് തോ​​ട്ടം​​ക​​വ​​ല മു​​ള​​വേ​​ലി​​ൽ മ​​ധു​​സൂ​​ദ​​ൻ പി​​ള്ള​​യ്ക്ക് അ​​ടി​​ച്ച​​ത്. വി​​ഴി​​ക്ക​​ത്തോ​​ട്ടി​​ൽ നാ​​ലു വ​​ർ​​ഷ​​മാ​​യി ത​​യ്യ​​ൽക്കട ന​​ട​​ത്തു​​ന്ന മ​​ധു ഇ​​വി​​ടത്തെ​ത​​ന്നെ സൗ​​ഭാ​​ഗ്യ ലോ​​ട്ട​​റി ഏ​​ജ​​ൻ​​സി​​യി​​ൽനി​​ന്നെ​​ടു​​ത്ത ഡ​ബ്ല്യു​ജി 318106 എ​​ന്ന ടി​​ക്ക​​റ്റി​​നാ​​ണ് സ​​മ്മാ​​നം ല​​ഭി​​ച്ച​​ത്.

മ​​ക​​ളെ കെ​​ട്ടി​​ച്ച​​യ​​ച്ച വ​​ക​​യി​​ലെ ക​​ട​​ബാ​​ധ്യ​​ത​​ക​​ൾ തീ​​ർ​​ത്ത് സ്വ​​ന്ത​​മാ​​യി ഒ​​രു വീ​​ടും ത​​യ്യ​​ൽക്കട​​യും സ്ഥാ​​പി​​​ക്ക​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ ആ​​ഗ്ര​​ഹ​​മെ​ന്നു മ​​ധു​​സൂ​​ദ​​ന​​ൻ പ​​റ​​യു​​ന്നു. ഇ​​പ്പോ​​ൾ കു​​ടും​​ബ​​വീ​​ട്ടി​​ൽ അ​​മ്മ​​യോ​​ടും അ​​നു​​ജ​​നോ​​ടു​​മൊ​​പ്പ​​മാ​​ണ് മ​​ധു​​സൂ​​ദ​​ന​​ൻ താ​​മ​​സി​​ക്കു​​ന്ന​​ത്. സ​​മ്മാ​​നാ​​ർ​​ഹ​​മാ​​യ ടി​​ക്ക​​റ്റ് കോ​​ർ​​പ​റേ​​ഷ​​ൻ ബാ​​ങ്കി​​ന്‍റെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ശാ​​ഖ​​യി​​ൽ ഏ​​ല്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.