ത്രി​ദി​ന രാ​ജ്യാ​ന്ത​ര കോ​ണ്‍ഫ​റ​ന്‍സ്
Friday, December 13, 2019 11:35 PM IST
അ​തി​ര​മ്പു​ഴ: ലി​ക്വി​ഡ് ക്രി​സ്റ്റ​ലൈ​ന്‍ പോ​ളി​മേ​ഴ്സ്, ലി​ക്വി​ഡ് ക്രി​സ്റ്റ​ല്‍സ്, നാ​നോ സി​സ്റ്റം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ന് മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ തു​ട​ക്ക​മാ​യി.

സ്‌​കൂ​ള്‍ ഓ​ഫ് കെ​മി​ക്ക​ല്‍ സ​യ​ന്‍സ​സും ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ആ​ന്‍റ് ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​ര്‍ ഫോ​ര്‍ നാ​നോ​സ​യ​ന്‍സ് ആ​ന്‍റ് നാ​നോ ടെ​ക്‌​നോ​ള​ജി​യും സ്ലൊ​വേ​നി​യ​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് മാ​രി​ബോ​റും ത​മി​ഴ്‌​നാ​ട്ടി​ലെ ബ​ന്നാ​രി അ​മ്മ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യും ഭാ​ര​ത് യൂ​ണി​വേ​ഴ്‌​സി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് ത്രി​ദി​ന രാ​ജ്യാ​ന്ത​ര കോ​ണ്‍ഫ​റ​ന്‍സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ ഓ​ഫ് പ്യു​വ​ര്‍ ആ​ന്‍റ് അ​പ്ലൈ​ഡ് ഫി​സി​ക്‌​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മാ​രി​ബോ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നും ശാ​സ്ത്ര​ജ്ഞ​നു​മാ​യ പ്രൊ​ഫ. സ​മോ ക്രാ​ല്‍ജ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.