സൗജന്യ തൊഴിൽ പരിശീലനം
Friday, December 13, 2019 11:35 PM IST
കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പന്തളം കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് കംപ്യൂട്ടർ ടെക്നോളജിയുടെ സഹകരണത്തോടെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. പട്ടികജാതി യുവാക്കൾക്കായി ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ടെക്നീഷൻ എന്നീ മേഖലയിലാണ് പരിശീലനം.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്കു പ്ലേസ്മെന്റ് ലഭിക്കും. യോഗ്യത :എസ്എസ്എൽസി. പ്രായപരിധി 18-35 . പരിശീലന കാലയളവിൽ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. താത്പര്യമുളളവർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ് 8078809610, 8078802870.