ചെങ്ങന്നൂരിൽ ബൈ​ക്ക് കാ​റിന​ടി​യി​ൽ​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ൾക്കു ദാരുണാന്ത്യം
Wednesday, January 15, 2020 12:48 AM IST
ചെ​ങ്ങ​ന്നൂ​ർ: കൂ​ട്ടി​യി​ടി​ച്ചു നി​യ​ന്ത്ര​ണം​തെ​റ്റി​യ ബൈ​ക്കു​ക​ളി​ൽ ഒ​ന്ന് കാ​റി​ന​ടി​യി​ൽ​പ്പെ​ട്ടു ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് ഇ​ട​ത്തി​ലേ​ത്ത് ജ​നി​ഭ​വ​നി​ൽ എം.​കെ. ജ​യ​ൻ -സ്മി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ന്പാ​ടി ജ​യ​ൻ (20), ഹ​രി​പ്പാ​ട് ഏ​വൂ​ർ ശ്രീ​രാ​ഗ​ത്തി​ൽ ഭാ​സി- രാ​ഗി​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​രാ​ജ് (19) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. എം​സി റോ​ഡി​ൽ അ​ര​മ​ന​പ്പ​ടി​ക്കു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.15നാ​ണ് സം​ഭ​വം.

അ​ന്പാ​ടി​യും അ​ഭി​രാ​ജും ബൈ​ക്കി​ൽ ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. എ​തി​ർ​ദി​ശ​യി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ബൈ​ക്കി​ന്‍റെ ഹാ​ൻ​ഡി​ൽ ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്ക് ഒ​രേ​ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ വ​ശ​ത്തു ത​ട്ടി​യ​ശേ​ഷം എ​തി​രേ​വ​ന്ന കാ​റി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.


ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
ഇ​ന്ന​ലെ ചെ​ങ്ങ​ന്നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ന​ട​ന്ന സ്പെ​ക്‌​ട്രം 2020 തൊ​ഴി​ൽ മേ​ള​യി​ൽ അ​ന്പാ​ടി​യും അ​ഭി​രാ​ജും പ​ങ്കെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് ഏ​വൂ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​രാ​ജി​നെ ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ കൊ​ണ്ടു​വി​ടാ​ൻ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ഗ​വ. ഐ​ടി​ഐ​യി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ സെ‌​ക്‌​ഷ​നി​ൽ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ് ഇ​രു​വ​രും. സം​സ്കാ​രം പി​ന്നീ​ട്. അ​ന്പാ​ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ: പാ​ർ​വ​തി, ആ​ദി​ത്യ​ൻ. അ​ഭി​രാ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ: അ​നൂ​പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.