കോട്ടയത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യു​വാ​വ് മരിച്ചു
Wednesday, January 15, 2020 12:48 AM IST
കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. പെ​രു​ന്പാ​യി​ക്കാ​ട് കി​ഴ​ക്കാ​ലി​ക്ക​ൽ വ​ർ​ഗീ​സ് കു​രു​വി​ള​യു​ടെ മ​ക​നും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ർ​ച്ചേ​സ് മാ​നേ​ജ​രു​മാ യ ​കു​രു​വി​ള വ​ർ​ഗീ​സ് (24) ആ​ണു മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.50ന് ​എം​സി റോ​ഡി​ൽ വൈ​ഡ​ബ്ല്യു​സി​എ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പി​താ​വ് വ​ർ​ഗീ​സ് കു​രു​വി​ള​യെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്നു കു​രു​വി​ള. കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തി​നു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റാ​ണ് ഇ​ടി​ച്ച​ത്.

ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ ഇ​റ​ക്ക​മി​റ​ങ്ങി​യ ബ​സ്, വൈ​ഡ​ബ്ല്യു​സി​എ​യ്ക്കു മു​ന്നി​ൽ​വ​ച്ചു മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ, എ​തി​ർ ദി​ശ​യി​ൽ​നി​ന്നു വ​രു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ച്ചു. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ വ​ര പൂ​ർ​ണ​മാ​യും മ​റി​ക​ട​ന്നാ​ണ് ബ​സ് വ​ന്ന​ത്. ബൈ​ക്ക് ബ​സി​നു മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ​ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ബൈ​ക്ക് കു​ടു​ങ്ങി. ബൈ​ക്കു​മാ​യി ഏ​താ​നും മീ​റ്റ​റു​ക​ൾ മു​ന്നോ​ട്ടു നി​ര​ങ്ങി​നീ​ങ്ങി​യാ​ണ് ബ​സ് നി​ന്ന​ത്. ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ ക​യ​റി ഹെ​ൽ​മ​റ്റ് ത​ക​ർ​ന്നാ​ണു മ​ര​ണം. യു​വാ​വി​ന്‍റെ ദേ​ഹ​ത്ത് പി​ൻ​ച​ക്ര​വും ക​യ​റി.


നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും ത​ടി​ച്ചു​കൂ​ടി. സം​ഘ​ർ​ഷ സാ​ധ്യ​ത​യി​ലേ​ക്കു പോ​യ സ്ഥി​തി പോ​ലീ​സെ​ത്തി​യാ​ണ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
മ​രി​ച്ച കു​രു​വി​ള വ​ർ​ഗീ​സി​ന്‍റെ അ​മ്മ ഷീ​ല. സ​ഹോ​ദ​രി: ശി​ല്പ. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നീ​ലി​മം​ഗ​ലം മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​റി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.