തൃശൂരിൽ 6,000 പേ​രു​ടെ മോ​ഹി​നി​യാ​​ട്ടം നാ​ളെ
Thursday, January 16, 2020 11:48 PM IST
തൃ​​​ശൂ​​​ർ: ആ​​​റാ​​​യി​​​രം പേ​​​രു​​​ടെ മോ​​​ഹി​​​നി​​​യാ​​​ട്ടം - ഏ​​​കാ​​​ത്മ​​​കം മെ​​​ഗാ നൃ​​ത്ത​​പ​​രി​​പാ​​ടി നാ​​​ളെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു മൂ​​​ന്നി​​​നു വ​​​ട​​​ക്കു​​​ന്നാ​​​ഥ ക്ഷേ​​​ത്ര​​​മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കും. ലോ​​​ക​​​റി​​​ക്കാ​​​ർ​​​ഡ് ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള​​​ള പ​​രി​​പാ​​ടി​​യി​​ൽ ഗി​​​ന്ന​​​സ് ബു​​​ക്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​​മു​​​ണ്ടാ​​​കും.

"ഒ​​​രു ജാ​​​തി, ഒ​​​രു മ​​​തം, ഒ​​​രു ദൈ​​​വം മ​​​നു​​​ഷ്യ​​​ന്’ എ​​​ന്ന ശ്രീ​​നാ​​രാ​​യ​​ണ ഗു​​​രു​​വി​​ന്‍റെ ​സ​​​ന്ദേ​​​ശ​​​ത്തി​​​നു നൂ​​​റു​​​വ​​​ർ​​​ഷം തി​​​ക​​​യു​​​ന്ന വേ​​​ള​​​യി​​​ൽ, ആ​​​റു ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി മ​​​ന്ത്ര​​​രൂ​​​പ​​​ത്തി​​​ൽ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ ആ ​​​സ​​​ന്ദേ​​​ശം സം​​​ഗീ​​​ത​​​ജ്ഞ​​​ൻ കാ​​​വാ​​​ലം ശ്രീ​​​കു​​​മാ​​​ർ പ​​​ക​​​ർ​​​ന്നു​​​ന​​​ൽ​​​കും. ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​ ര​​​ചി​​​ച്ച കു​​​ണ്ഡ​​​ലി​​​നി​​​പ്പാ​​​ട്ടി​​​നു ശ​​​ബ്ദം ന​​​ൽ​​​കി​​​യ​​​തു ഗാ​​​യ​​​ക​​​ൻ മ​​​ധു ബാ​​​ല​​​കൃ​​​ഷ്ണ​​​നും സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത് ഇ​​​ട​​​പ്പ​​​ള്ളി അ​​​ജി​​​ത്കു​​​മാ​​​റു​​​മാ​​​ണ്. ക​​​ലാ​​​മ​​​ണ്ഡ​​​ലം ഡോ.​ ​​ധ​​​നു​​​ഷ സ​​​ന്യാ​​​ലാ​​​ണ് മോ​​​ഹി​​​നി​​​യാ​​​ട്ടം ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി ആ​​​റാ​​​യി​​​രം ന​​​ർ​​​ത്ത​​​കി​​​മാ​​​രെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച​​​ത്. എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​ള്ള മോ​​​ഹി​​​നി​​​യാ​​​ട്ട നൃ​​​ത്താ​​​വി​​​ഷ്കാ​​​രം ച​​​രി​​​ത്ര​ സ​​​മ​​​ർ​​​പ്പ​​​ണ​​​മാ​​​കു​​​മെ​​​ന്ന് ഏ​​​കാ​​​ത്മ​​​കം ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റും എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ സ​​​ന്തോ​​​ഷ് അ​​​ര​​​യാ​​​ക്ക​​​ണ്ടി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


നൃ​​ത്ത​​പ​​രി​​പാ​​ടി എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്യും. ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ​​​സം​​​ഘം ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി വി​​​ശു​​​ദ്ധാ​​​ന​​​ന്ദ, കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ, പ്ര​​​ഫ.​​​സി.​ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, യോ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​എം.​​​എ​​​ൻ. ​സോ​​​മ​​​ൻ, യോ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഏ​​​കാ​​​ത്മ​​​കം ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി തുടങ്ങിയവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.