കുളം വൃത്തിയാക്കുന്നതിനിടെ തെന്നിവീണു യുവാവ് മരിച്ചു
കുളം വൃത്തിയാക്കുന്നതിനിടെ തെന്നിവീണു യുവാവ് മരിച്ചു
Thursday, January 16, 2020 11:48 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: കു​​ളം വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ കാ​​ൽ​​വ​​ഴു​​തി ത​​ല​​യ​​ടി​​ച്ചു വീ​​ണ യു​​വാ​​വ് മ​​രി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ നൂ​​റ്റൊ​​ന്ന് ക​​വ​​ല​​യ്ക്കു സ​​മീ​​പം നെ​​ല്ലി​​ക്കാ ത​​ട​​ത്തി​​ൽ ജി​​സി​​ൻ ജോ​​സ​​ഫാണ് (33)​ മ​​രി​​ച്ച​​ത്. ചെ​​റു​​വാ​​ണ്ടൂ​​ർ വാ​​യ​​ന​​ശാ​​ലാ​​പ​​ടി​​ക്കു സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.45നാ​​ണു സം​​ഭ​​വം.

രാ​​വി​​ലെ സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ കു​​ളം വൃ​​ത്തി​​യാ​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു ജി​​സി​​നും ര​​ണ്ട് സു​​ഹൃ​​ത്തു​​ക്ക​​ളും. എ​​ന്നാ​​ൽ, അ​​ടു​​ത്ത ബ​​ന്ധു ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ​​ന്ന​​റി​​ഞ്ഞു തി​​രി​​ച്ചു പോ​​യി. പി​​ന്നീ​​ടു കു​റെ സ​മ​യം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി കു​​ള​​ത്തി​​നു മു​​ക​​ളി​​ൽ വ​​ല ​കെ​ട്ടു​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ കാ​​ൽ​വ​​ഴു​​തി കു​​ള​​ത്തി​​ലേ​​ക്കു ത​​ല​​യി​​ടി​​ച്ചു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.


കു​​ള​​ത്തി​​നു​​ള്ളി​​ലെ ക​​ൽ​​ക്കെ​​ട്ടി​​ൽ ത​​ല​​യി​​ടി​​ച്ചു വീ​​ണ ജി​​സി​​നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​ന്നു ഗോ​​വ​​ണി ഉ​​പ​​യോ​​ഗി​​ച്ചു പു​​റ​​ത്തെ​​ത്തി​​ച്ചു. തു​​ട​​ർ​​ന്ന് തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​ക്കു മാ​​റ്റി. ഭാ​​ര്യ: അ​​നു​​മോ​​ൾ ജെയിംസ് ആ​​ർ​​പ്പു​​ക്ക​​ര വ​​ല്യാ​​ട് കൊ​​ല്ലം പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. സം​​സ്കാ​​രം ഇ​ന്നു വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ഏ​​റ്റു​​മാ​​നൂ​​ർ ക്രി​​സ്തു​​രാ​​ജാ പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.