അ​ർ​ത്തു​ങ്ക​ലി​ൽ ന​ട ​തു​റ​ക്ക​ൽ നാ​ളെ
Friday, January 17, 2020 12:10 AM IST
ചേ​​ർ​​ത്ത​​ല: അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ് ആ​​ൻ​​ഡ്രൂ​​സ് ബ​​സി​​ലി​​ക്ക​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു​​ള്ള ന​​ട​​തു​​റ​​ക്ക​​ൽ ച​​ട​​ങ്ങ് നാ​​ളെ ന​​ട​​ക്കും. പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​നു ബ​​സി​​ലി​​ക്ക​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​നു സാ​​ക്ഷി​​ക​​ളാ​​കാ​​ൻ വി​​ശ്വാ​​സി​​ക​​ൾ ഇ​​ന്നു വൈ​​കു​​ന്നേ​​രം മു​​ത​​ൽ ബ​​സി​​ലി​​ക്ക തി​​രു​​മു​​റ്റ​​ത്തേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തും. രാ​​ത്രി​​യോ​​ടെ ബ​​സി​​ലി​​ക്ക​​യു​​ടെ പ്ര​​ധാ​​ന വാ​​തി​​ലി​​നു മു​​ന്നി​​ൽ വി​​ശ്വാ​​സി​​ക​​ൾ കാ​​ത്തു​​നിൽ​​ക്കും. വി​​ദൂ​​ര​​സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ത്തു​​ന്ന​​വരും ഇ​​ട​​വ​​ക​​യിലു​​ള്ള​​വ​​രും ഒ​​രേ മ​​ന​​സോ​​ടെ ബ​​സി​​ലി​​ക്ക​​ അ​​ങ്ക​​ണ​​ത്തി​​ൽ വെ​​ളു​​ത്ത​​ച്ഛ​​ന്‍റെ സ്തു​​തി​​ക​​ളും ഗീ​​ത​​ങ്ങ​​ളു​​മാ​​യി പു​​ല​​രു​​വോ​​ളം കാ​​ത്തി​​രു​​ന്നാ​​ണ് ഓ​​രോ വ​​ർ​​ഷ​​വും ന​​ട​​തു​​റ​​ക്ക​​ൽ ച​​ട​​ങ്ങി​​നു സാ​​ക്ഷി​​ക​​ളാ​​കു​​ന്ന​​ത്.

വ​​ർ​​ഷ​​ത്തി​​ൽ ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണു വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി വി​​ശ്വാ​​സി​​ക​​ൾ​​ക്കു​ തു​​റ​​ന്നു കൊ​​ടു​​ക്കു​​ന്ന​​ത്. എ​​ല്ലാ​ വ​​ർ​​ഷ​​വും ജ​​നു​​വ​​രി 18നു ​​പു​​ല​​ർ​​ച്ചെ ന​​ട​​ക്കു​​ന്ന ന​​ട​​തു​​റ​​ക്ക​​ൽ ച​​ട​​ങ്ങ് അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​തി​​പ്ര​​ധാ​​ന​​മാ​​ണ്. പ​​ഴ​​യ പ​​ള്ളി​​യോ​​ടു ചേ​​ർ​​ന്നു​​ള്ള മേ​​ട​​യി​​ലെ പ്ര​​ത്യേ​​ക​​മു​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​ട്ടു​​ള്ള തി​​രു​​സ്വ​​രൂ​​പം ഇ​​ന്നു​​രാ​​ത്രി പ്രാ​​ർ​​ഥ​​ന​​ക​​ളോ​​ടെ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​ക​​ളു​​മാ​​യി പു​​തി​​യ​​പ​​ള്ളി​​യി​​ൽ ര​​ഥ​​ത്തി​​ന്‍റെ മാ​​തൃ​​ക​​യി​​ൽ നി​​ർ​​മി​​ച്ചി​​ട്ടു​​ള്ള രൂ​​പ​​ക്കൂ​​ട്ടി​​ൽ സ്ഥാ​​പി​​ക്കും. ന​​ട​​തു​​റ​​ക്ക​​ൽ, തി​​രു​​സ്വ​​രൂ​​പ വ​​ന്ദ​​ന​​ത്തി​​നു​​ശേ​​ഷം നാ​​ളെ രാ​​വി​​ലെ 5.30നു ​​ന​​ട​​ക്കു​​ന്ന ദി​​വ്യ​​ബ​​ലി​​ക്കു ഫാ.​​ജോ​​യി പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​യേ​​ശു​​ദാ​​സ് കാ​​ട്ടു​​ങ്ക​​ൽ​​ത്ത​​യ്യി​​ൽ സു​​വി​​ശേ​​ഷ​​പ്ര​​സം​​ഗം ന​​ട​​ത്തും.


ന​​ട​​തു​​റ​​ക്ക​​ൽ ച​​ട​​ങ്ങി​​നു​​മു​​ന്നോ​​ടി​​യാ​​യി ഇ​​ന്നു രാ​​ത്രി ഒ​​ന്പ​​തു​​മു​​ത​​ൽ 11 വ​​രെ ന​​ട​​ക്കു​​ന്ന ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യ്ക്ക് ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കു​​റ്റി​​വീ​​ട്ടി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. വി​​ശു​​ദ്ധ​​ന്‍റെ ന​​ട ​തു​​റ​​ന്ന​​തി​​നു​​ശേ​​ഷം 27 വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി ദി​​വ്യ​​ബ​​ലി​​യ​​ർ​​പ്പ​​ണം ന​​ട​​ക്കും. 20നാ​​ണ് പ്ര​​ധാ​​ന തി​​രു​​നാ​​ൾ​ ദി​​നം. തി​​രു​​നാ​​ൾ​​ദി​​ന​​ത്തി​​ൽ വൈ​​കു​​ന്നേ​​രം 4.30നു ​​ന​​ട​​ക്കു​​ന്ന ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ ജ​​ന​​ല​​ക്ഷ​​ങ്ങ​​ൾ പ​​ങ്കാ​​ളി​​കളാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.