പഞ്ചിംഗിൽ അതൃപ്തിയുമായി ഐഎഎസുകാർ
Saturday, January 18, 2020 12:46 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഏർപ്പെടുത്തിയ പഞ്ചിംഗിൽ ഐഎഎസുകാരേയും ഉൾപ്പെടുത്തിയ നടപടിയിൽ അതൃപ്തിയുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ. മൂന്നും നാലും വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്കു കൃത്യമായ പഞ്ചിംഗ് നടത്താൻ കഴിയില്ലെന്നാണു പരാതി. രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കു പഞ്ചിംഗിനെ തുടർന്നു കഴിഞ്ഞ മാസത്തെ ശന്പളത്തിൽ പ്രശ്നം നേരിട്ടതായാണു പരാതി.