ജനദ്രോഹ മദ്യനയത്തിനെതിരേ വായ് മൂടി നിൽപുസമരം 21ന്
Sunday, January 19, 2020 12:07 AM IST
അ​​ങ്ക​​മാ​​ലി: സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ മ​​ദ്യ​​ന​​യ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി, കേ​​ര​​ള മ​​ദ്യ​​വി​​രു​​ദ്ധ ഏ​​കോ​​പ​​ന സ​​മി​​തി എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 21ന് ​​അ​​ങ്ക​​മാ​​ലി റ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ ജം​​ഗ്ഷ​​നി​​ൽ വാ​​യ് മൂ​​ടി​​കെ​​ട്ടി നി​​ല്പു​​സ​​മ​​രം ന​​ട​​ത്തു​​മെ​​ന്നു പ്രോ​​ഗ്രാം ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ കെ. ​​എ. പൗ​​ലോ​​സ്, ഷൈ​​ബി പാ​​പ്പ​​ച്ച​​ൻ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 മു​​ത​​ൽ 4.30 വ​​രെ​​യാ​​ണു നി​​ല്പു​​സ​​മ​​രം.

ജ​​ന​​ഹി​​തം മാ​​നി​​ക്കാ​​തെ മ​​ദ്യ​​മു​​ത​​ലാ​​ളി​​മാ​​രു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഡ്രൈ​​ഡെ പി​​ൻ​​വ​​ലി​​ക്കാ​​നു​​ള്ള സ​​ർ​​ക്കാ​​ർ നീ​​ക്കം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണു സ​​മ​​രം. എ​​ല്ലാ തി​​ന്മ​​ക​​ൾ​​ക്കും കാ​​ര​​ണം മ​​ദ്യ​​വും ല​​ഹ​​രി​​വ​​സ്തു​​ക്ക​​ളും ആ​​ണെ​​ന്നു പ​​ര​​സ്യം ന​​ൽ​​കു​​ന്ന സ​​ർ​​ക്കാ​​ർ ത​​ന്നെ​​യാ​​ണ് ഒ​​രു​​ഭാ​​ഗ​​ത്തു മ​​ദ്യം വ്യാ​​പ​​ക​​മാ​​ക്കു​​ന്ന​​ത്.


മ​​ദ്യ​​ല​​ഭ്യ​​ത ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി കു​​റ​​ച്ചു സം​​സ്ഥാ​​ന​​ത്തു സ​​മ്പൂ​​ർ​​ണ മ​​ദ്യ​​നി​​രോ​​ധ​​നം ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും സ​​മ​​ര​​ത്തി​​ൽ ഉ​​ന്ന​​യി​​ക്കും.ജ​​സ്റ്റീ​​സ് പി.​​കെ. ഷം​​സു​​ദ്ദീ​​ൻ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ​​മി​​തി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. ചാ​​ർ​​ളി പോ​​ൾ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. റോ​​ജി എം. ​​ജോ​​ൺ എം​​എ​​ൽ​​എ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.