ഗവർണറുടെ നടപടിക്കെതിരേ സുധീരൻ
Monday, January 20, 2020 12:46 AM IST
തിരുവനന്തപുരം: അനുമതി വാങ്ങാതെ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടിയ ഗവർണറുടെ നടപടി മോദിയെയും അമിത് ഷായെയും പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ഇതെല്ലാം ഗവർണർ പദവിയിൽ ഇരുന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളല്ലെന്ന് ഏവർക്കുമറിയാം. മഹനീയ പദവിയുടെ മാന്യത തകർക്കാനേ കഴിയൂ.
ഭരണഘടനാപരമായി ഗവർണർക്കുള്ള അധികാര- അവകാശങ്ങളെക്കുറിച്ചു കൂടുതലായി പഠിക്കണം. ശരിയായ വ്യക്തത വരുത്തണം-അദ്ദേഹം പറഞ്ഞു.