കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ല്‍
Monday, January 20, 2020 11:34 PM IST
പാ​​ലാ: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ 21-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഫെ​​ബ്രു​​വ​​രി ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ല്‍ തൃ​​ശൂ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ്‌​​സ് ഹൗ​​സ് ഡി​​ബി​​സി​​എ​​ല്‍​സി ഹാ​​ളി​​ല്‍ ന​​ട​​ക്കും. മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യാ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ മു​​ഖ്യാ​​തി​​ഥി.

ഏ​​ഴി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​നു മ​​ദ്യ​​വി​​രു​​ദ്ധ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ബി​​ഷ​​പ് യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ തി​​യോ​​ഡോ​​ഷ്യ​​സ് പ​​താ​​ക ഉ​​യ​​ര്‍​ത്തും. എ​​ട്ടി​​നു രാ​​വി​​ലെ പ​​ത്തി​​നു പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ബി​​ഷ​​പ് യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ തി​​യോ​​ഡോ​​ഷ്യ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


മ​​ദ്യ​​വി​​രു​​ദ്ധ ക​​മ്മീ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ണ്‍ അ​​രീ​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ക​​ല്‍​ദാ​​യ സു​​റി​​യാ​​നി സ​​ഭാ പ​​ര​​മാ​​ധ്യ​​ക്ഷ​​ന്‍ ബി​​ഷ​​പ് മാ​​ര്‍ അ​​പ്രേം മെ​​ത്രാ​​പ്പോ​​ലീ​​ത്ത സ​​ന്ദേ​​ശം ന​​ല്‍​കും. ഫാ.​പോ​​ള്‍ കാ​​രാ​​ച്ചി​​റ, യോ​​ഹ​​ന്നാ​​ന്‍ ആ​​ന്‍റ​​ണി, വൈ. ​​രാ​​ജു, ത​​ങ്ക​​ച്ച​​ന്‍ വെ​​ളി​​യി​​ല്‍, രാ​​ജു വ​​ല്യാ​​റ, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, ഷി​​ബു കാ​​ച്ച​​പ്പി​​ള്ളി, രാ​​ജ​​ന്‍ ഉ​​റു​​മ്പി​​ല്‍, ബെ​​ന​​ഡി​​ക്ട് ക്രി​​സോ​​സ്റ്റം, ത​​ങ്ക​​ച്ച​​ന്‍ കൊ​​ല്ല​​ക്കൊ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.


തു​​ട​​ര്‍​ന്ന് മ​​ദ്യ​​വി​​രു​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ക​​നും മു​​ൻ സ്പീ​​ക്ക​​ർ വി.​​എം. സു​​ധീ​​ര​​ന്‍ "സ​​ര്‍​ക്കാ​​രി​​ന്‍റെ മ​​ദ്യ​​ന​​യം' സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ത്തി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കേ​​ര​​ള ക​​ത്തോ​​ലി​​ക്ക സ​​ഭ​​യു​​ടെ സീ​​റോ മ​​ല​​ബാ​​ര്‍, മ​​ല​​ങ്ക​​ര, ല​​ത്തീ​​ന്‍ റീ​​ത്തു​​ക​​ളി​​ലെ 32 അ​​തി​​രൂ​​പ​​ത-​​രൂ​​പ​​ത​​ക​​ളി​​ല്‍നി​​ന്നെ​​ത്തി​​യ പ്ര​​തി​​നി​​ധി​​ക​​ള്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ മ​​ദ്യ​​ന​​യം സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ത്തി​​ല്‍ ച​​ര്‍​ച്ച​​ക​​ളും തു​​ട​​ര്‍​പ്ര​​ക്ഷോ​​ഭ പ​​രി​​പാ​​ടി​​ക​​ള്‍​ക്കും രൂ​​പം ന​​ല്‍​കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ് യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ തി​​യോ​​ഡോ​​ഷ്യ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.