കാറിടിച്ചു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച കാറുടമ കുഴഞ്ഞുവീണു മരിച്ചു
കാറിടിച്ചു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച കാറുടമ കുഴഞ്ഞുവീണു മരിച്ചു
Tuesday, January 21, 2020 12:24 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​റി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ ബൈ​​ക്ക് യാ​​ത്രി​​ക​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യു​​മാ​​യി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ കാ​​റു​​ട​​മ കു​​ഴ​​ഞ്ഞു​ വീ​​ണു മ​​രി​​ച്ചു. കു​​മ​​ളി വെ​​ള്ളാ​​രം​​കു​​ന്ന് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍ ഐ​​സ​​ക് വ​​ര്‍​ഗീ​​സ് (ബി​​നോ​​യ്- 48) ആ​​ണ് മ​​രി​​ച്ച​​ത്. നി​​സാ​​ര പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ചി​​കി​​ത്സ ന​​ൽ​​കി വി​​ട്ട​​യ​​ച്ച​ ശേ​​ഷ​​മാ​​യി​​രു​​ന്നു ബി​​നോ​​യി കു​​ഴ​​ഞ്ഞു​​വീ​​ണ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ദേ​​ശീ​​യ​​പാ​​ത 183ൽ ​​മു​​ണ്ട​​ക്ക​​യം പെ​​രു​​വ​​ന്താ​​ന​​ത്താ​​ണ് ബി​​നോ​​യി ഓ​​ടി​​ച്ച കാ​​റും‍ പീ​​രു​​മേ​​ട് അ​​യ്യ​​പ്പാ കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കും ത​​മ്മി​​ല്‍ കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ ബൈ​​ക്ക്‍ യാ​​ത്രി​​ക​​രാ​​യ ഗോ​​കു​​ല്‍ (22), അ​​ഖി​​ല (21) എ​​ന്നി​​വ​​രെ ബി​​നോ​​യ് കാ​​റി​​ല്‍ 26ാം മൈ​​ല്‍ മേ​​രി ക്വീ​​ന്‍​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു. നി​​സാ​​ര പ​​രി​​ക്കേ​​റ്റ ഗോ​​കു​​ലി​​നും അ​​ഖി​​ല​​യ്ക്കും ചി​​കി​​ത്സ ന​​ല്‍​കി വി​​ട്ട​​യ​​ച്ച ശേ​​ഷം പു​​റ​​ത്തി​​റ​​ങ്ങി​​യ ബി​​നോ​​യി​​ക്കു ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ടു​​ക​​യും ആ​​ശു​​പ​​ത്രി അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു ക​​യ​​റു​​ക​​യും ചെ​​യ്തു. പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ ബി​​നോ​​യി​​ക്കു ര​​ക്ത​​സ​​മ്മ​​ര്‍ദം കൂ​​ടി കു​​ഴ​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.


സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മാ​യ താ​ന്നി​മൂ​ട് തു​ണ്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡാ​ൻ ക്രി​സ്റ്റി, ജൂ​ബ​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.