ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നു നാളെ മ​ന്ത്രി​സ​ഭ​യി​ൽ അ​ന്തി​മരൂ​പം ന​ൽ​കും
ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നു  നാളെ മ​ന്ത്രി​സ​ഭ​യി​ൽ അ​ന്തി​മരൂ​പം ന​ൽ​കും
Tuesday, January 21, 2020 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സം 30നു ​​​ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തോ​​​ടെ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കേ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​നു നാ​​​ളെ ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം അ​​​ന്തി​​​മരൂ​​​പം ന​​​ൽ​​​കും. എ​​​ന്നാ​​​ൽ, 30ന് ​​​അ​​​സൗ​​​ക​​​ര്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ അ​​​ന്നു സ​​​ഭ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ സ​​​മ​​​യ​​​ക്ര​​​മം മാ​​​റും.

നി​​​യ​​​മ​​​സ​​​ഭ ചേ​​​രു​​​ന്ന സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ വീ​​​ണ്ടും മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രേ​​​ണ്ടിവ​​​രും.

ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ക​​​ടു​​​ത്ത അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ന​​​യ പ്ര​​​ഖ്യാ​​​പ​​​ന ്ര​​​സം​​​ഗ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന കേ​​​ന്ദ്രവി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ വാ​​​യി​​​ക്കു​​​മോ​​​യെ​​​ന്ന് ഉ​​​റ​​​പ്പി​​​ല്ല. ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​നാ​​​ണു സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ്. 31നു ​​​ച​​​ര​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ച്ചു സ​​​ഭ അ​​​ന്ന​​​ത്തേ​​​യ്ക്കു പി​​​രി​​​യും.


ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച. തു​​​ട​​​ർ​​​ന്ന് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ബി​​​ൽ ആ​​​റി​​​ന് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചേ​​​ക്കും.

ബ​​​ജ​​​റ്റി​​​നു ശേ​​​ഷം സ​​​ഭ ചേ​​​രു​​​ന്ന മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പൊ​​​തു ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം 12നോ 13​​​നോ നി​​​യ​​​മ​​​സ​​​ഭ പി​​​രി​​​യാ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. മാ​​​ർ​​​ച്ച് ആ​​​ദ്യം വീ​​​ണ്ടും നി​​​യ​​​മ​​​സ​​​ഭ ചേ​​​ർ​​​ന്ന് 31നു ​​​മു​​​ൻ​​​പാ​​​യി സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.