ബിജോ പി. ബാബു കെസിവൈഎം. സംസ്ഥാന പ്രസിഡന്‍റ്, ക്രിസ്റ്റി ചക്കാലയ്ക്കൽ ജനറൽ സെക്രട്ടറി
ബിജോ പി. ബാബു കെസിവൈഎം. സംസ്ഥാന പ്രസിഡന്‍റ്, ക്രിസ്റ്റി ചക്കാലയ്ക്കൽ ജനറൽ സെക്രട്ടറി
Tuesday, January 21, 2020 12:24 AM IST
കോ​ട്ട​യം: കേ​ര​ള ക​ത്തോ​ലി​ക്ക യു​വ​ജ​ന​പ്ര​സ്ഥാ​ന​മാ​യ കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി മൂ​വാ​റ്റു​പു​ഴ രൂ​പ​താം​ഗ​മാ​യ ബി​ജോ പി. ​ബാ​ബു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ​സി​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, സം​സ്ഥ​ന ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം നാ​ലാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്കു വ​രു​ന്ന​ത്.

കൊ​ച്ചി രൂ​പ​താം​ഗ​മാ​യ ക്രി​സ്റ്റി ച​ക്കാ​ല​യ്ക്ക​ലാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റ്, സം​സ്ഥാ​ന സെ​ന​റ്റ് അം​ഗം, രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താം​ഗ​മാ​യ ജ​യ്സ​ണ്‍ ച​ക്കേ​ട​ത്ത്, താ​മ​ര​ശേ​രി രൂ​പ​താം​ഗ​മാ​യ ലി​മി​ന ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. തൃ​ശൂ​ർ അ​തി​രൂ​പ​താം​ഗ​മാ​യ അ​നൂ​പ് പു​ന്ന​പ്പു​ഴ, മാ​വേ​ലി​ക്ക​ര രൂ​പ​താം​ഗ​മാ​യ സി​ബി​ൻ സാ​മു​വേ​ൽ, ബ​ത്തേ​രി രൂ​പ​താം​ഗ​മാ​യ അ​ബി​നി പോ​ൾ, വി​ജ​യ​പു​രം രൂ​പ​താം​ഗ​മാ​യ ഡെ​നി​യ സി. ​ജ​യ​ൻ എ​ന്നി​വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യും ക​ണ്ണൂ​ർ രൂ​പ​താം​ഗ​മാ​യ ലി​ജേ​ഷ് മാ​ർ​ട്ടി​നെ സം​സ്ഥാ​ന ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. തൃ​ശൂ​രി​ൽ ന​ട​ന്ന കേ​ര​ള​ത്തി​ലെ 32 രൂ​പ​ത​ക​ളി​ലെ യു​വ​ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത 41-ാമ​ത് സം​സ്ഥാ​ന സെ​ന​റ്റി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.


സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ തോ​മ​സ് ചാ​ല​ക്ക​ര സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, സാ​ജ​ൻ ജോ​സ്, ഫാ.​ഡി​റ്റോ കൂ​ള, ജോ​ബി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.