ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ
Tuesday, January 21, 2020 11:16 PM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ എ ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് മുൻഗണനാപ്രകാരം ജനുവരി 28നും 30നും ഫെബ്രുവരി നാലിനും തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിന് സമീപം പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിനു കീഴിലെ മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ് ലബോറട്ടറിയിൽ ഇന്റർവ്യൂ നടക്കും.
അറിയിപ്പ് ലഭിയ്ക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം.