ഒ​ളി​വി​ൽ പോ​യ ആ​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
ഒ​ളി​വി​ൽ പോ​യ ആ​ളെ  മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, January 21, 2020 11:37 PM IST
ക​​ടു​​ത്തു​​രു​​ത്തി: ചാ​​മ​​ക്കാ​​ലാ​​യി​​ൽ ബേ​​ക്ക​​റി​​യു​​ട​​മ​​യെ കു​​ത്തി​​യ ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​യ ആ​​ളെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ചാ​​മ​​ക്കാ​​ല ചി​​റ​​യി​​ൽ പു​​ത്ത​​ൻ​​പു​​ര​​യി​​ൽ സൈ​​മ​​ണെ​യാ​ണ് (68)തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചാ​​മ​​ക്കാ​​ല പ്ലാം​​പ​​റ​​ന്പി​​ൽ പി.​​കെ. ജോ​​ണി​ന് കു​​ത്തേ​​റ്റ​ി​രു​ന്നു.

തി​​ങ്ക​​ളാ​​ഴ്ച്ച രാ​​ത്രി 8.30 ന് ​ചാ​​മ​​ക്കാ​​ലാ​​യി​​ലെ ജോ​​ണി​​ന്‍റെ ക​​ട​​യു​​ടെ മു​​ന്നി​​ൽ വ​​ച്ചാ​​ണ് സം​​ഭ​​വം ഉ​​ണ്ടാ​​യ​​ത്. ജോ​​ണി​​നെ കു​​ത്തി​​യ ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​യ സൈ​​മ​​ണാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​ദേ​​ഹ​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ജോ​​ണ്‍ തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. സൈ​​മ​ണി‍​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന് നാ​​ലി​​ന് ചാ​​മ​​ക്കാ​​ല സെ​​ന്‍റ് ജോ​​ണ്‍​സ് ക്നാ​​നാ​​യ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ അ​​ന്ന​​മ്മ. മ​​ക്ക​​ൾ: സോ​​ണി​​യ, സോ​​ളി, സോ​​ജ​​ൻ. മ​​രു​​മ​​ക്ക​​ൾ: ജോ​​മോ​​ൻ, റെ​​ജി. എ​​വി​​ലി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.