കേരള ബ്ലാസ്റ്റേഴ്സിനു വിനോദ നികുതി: നോട്ടീസിനു സ്റ്റേ
Tuesday, January 21, 2020 11:37 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ജിഎസ്ടി നല്കുന്നതിനു പുറമെ വിനോദ നികുതി കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭ നല്കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വെറിന്‍ ഡിസില്‍വ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ജിഎസ്ടി നിലവില്‍ വരുന്നതിനു മുമ്പ് കൊച്ചി നഗരസഭയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം കമ്പനി വിനോദ നികുതി അടയ്ക്കുന്നുണ്ടായിരുന്നു. നഗരസഭയുടെ പരിധിയിലുള്ള കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ ടീമിന്റെ ഹോം മാച്ച് നടക്കുന്നതിനാലാണ് വിനോദ നികുതി നല്‍കിയിരുന്നത്. ജിഎസ്ടി നിലവില്‍ വന്നതോടെ ഇത് ഒഴിവാക്കിയെങ്കിലും പിന്നീട് നികുതി ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്കി.