ആതുര മേഖലയിൽ സിസ്റ്റർ ഡോക്ടർമാരുടെ സേവനം മഹത്തരം: മമ്മൂട്ടി
ആതുര മേഖലയിൽ സിസ്റ്റർ ഡോക്ടർമാരുടെ സേവനം മഹത്തരം: മമ്മൂട്ടി
Friday, January 24, 2020 12:30 AM IST
ആ​​ലു​​വ: രാ​​ജ്യ​​ത്തെ ആ​​തു​​ര​​സേ​​വ​​ന മേ​​ഖ​​ല​​യി​​ൽ സി​​സ്റ്റ​​ർ ഡോ​​ക്ടേ​​ഴ്സി​​ന്‍റെ നി​​സ്വാ​​ർ​​ഥ സേ​​വ​​ന​​ങ്ങ​​ൾ മ​​ഹ​​ത്ത​​ര​​മെ​​ന്നു ന​​ട​​ൻ മ​​മ്മൂ​​ട്ടി.

രാ​​ജ​​ഗി​​രി ആ​​ശു​​പ​​ത്രി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സി​​സ്റ്റ​​ർ ഡോ​​ക്ടേ​​ഴ്സ് ഫോ​​റം ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ 26-ാമ​​ത് ത്രി​​ദി​​ന ദേ​​ശീ​​യ സെ​​മി​​നാ​​ർ ആ​​ലു​​വ രാ​​ജ​​ഗി​​രി ആ​​ശു​​പ​​ത്രി​​യി​​ൽ ഉ​​ദ്‌​​ഘാ​​ട​​നം​​ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക​​ന്യാ​​വൃ​​തം സ്വീ​​ക​​രി​​ച്ച ഡോ​​ക്ട​​ർ​​മാ​​ർ നി​​ര​​വ​​ധി വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ടു നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തോ​​ടെ പി​​ന്നാ​​ക്ക മേ​​ഖ​​ല​​ക​​ളി​​ലും ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും പ​​രി​​ച​​ര​​ണം ഒ​​രു​​ക്കു​​ന്ന​​തു ന​​ന്മ​​യു​​ടെ തെ​​ളി​​വാ​​ണ്. ത​​ങ്ങ​​ളെ ഏ​​ൽ​​പ്പി​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ൾ​​ക്ക​​പ്പു​​റം മ​​റ്റു​​ള്ള​​വ​​ർ​​ക്കു പ്ര​​ചോ​​ദ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കൂ​​ട്ടാ​​യ്മ​​യാ​​ണ് സി​​സ്റ്റ​​ർ ഡോ​​ക്ടേ​​ഴ്സ് ഫോ​​റം. അ​​ടി​​സ്ഥാ​​ന ആ​​രോ​​ഗ്യ​​സൗ​​ക​​ര്യ​​ങ്ങ​​ൾ അ​​പ്രാ​​പ്യ​​മാ​​യ​​വ​​ർ​​ക്ക് ഇ​​വ​​ർ പ്ര​​തീ​​ക്ഷ​​യു​​ടെ കി​​ര​​ണ​​മാ​​ണെ​​ന്നും മ​​മ്മൂ​​ട്ടി പ​​റ​​ഞ്ഞു.

സി​​സ്റ്റ​​ർ ഡോ​​ക്ടേ​​ഴ്സ് ഫോ​​റം ആ​​നു​​വ​​ൽ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ പ്ര​​കാ​​ശ​​ന​​വും മ​​മ്മൂ​​ട്ടി നി​​ർ​​വ​​ഹി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ദൈ​​വ​​വ​​സ​​ന്നി​​ധി​​യി​​ൽ​​നി​​ന്നു വ​​ന്ന​​വ​​രെ ദൈ​​വ​​ത്തി​​ങ്ക​​ലേ​​ക്കു മ​​ട​​ങ്ങി​​പ്പോ​​കു​​ന്ന​​തു​​വ​​രെ പ​​രി​​പാ​​ലി​​ക്കു​​ന്ന പാ​​ല​​മാ​​ണു സി​​സ്റ്റ​​ർ ഡോ​​ക്ടേ​​ഴ്സെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ആ​​ർ​​ച്ച്ബി​​ഷ​​പ് പ്ര​​കാ​​ശ് മ​​ല്ല​​വ​​ര​​പ്പു, മു​​ൻ ചീ​​ഫ് ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്, സി​​സ്റ്റ​​ർ ഡോ​​ക്ടേ​​ഴ്സ് ഫോ​​റം ദേ​​ശീ​​യ അ​​ധ്യ​​ക്ഷ സി​​​സ്റ്റ​​​ർ ഡോ. ​​​ബീ​​​ന മാ​​​ധ​​​വ​​​ത്ത്, രാ​​ജ​​ഗി​​രി ആ​​ശു​​പ​​ത്രി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ൺ​​സ​​ൺ വാ​​ഴ​​പ്പി​​ള്ളി സി​​എം​​ഐ, ചാ​​യ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ റ​​വ ഡോ. ​​മാ​​ത്യു ഏ​​ബ്ര​​ഹാം, ഡോ. ​​ആ​​ന്‍റ​​ണി റോ​​ബ​​ർ​​ട്ട് ചാ​​ൾ​​സ്, ഫാ. ​​ജൂ​​ലി​​യ​​സ് അ​​റ​​യ്ക്ക​​ൽ, റ​​വ. മ​​ദ​​ർ ആ​​ൻ ജോ​​സ​​ഫ്, സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സ് മേ​​രി എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.

ആ​​തു​​ര​​സേ​​വ​​ന മേ​​ഖ​​ല​​യി​​ലെ നൂ​​ത​​ന ആ​​ശ​​യ​​ങ്ങ​​ളും സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളും മൂ​​ന്നു ദി​​വ​​സം നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന സെ​​മി​​നാ​​റി​​ൽ പ്ര​​തി​​പാ​​ദി​​ക്ക​​പ്പെ​​ടും.

ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ ഡോ​​ക്ട​​ർ​​മാ​​ർ നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന ച​​ർ​​ച്ചാ ക്ലാ​​സു​​ക​​ളും ന​​ട​​ക്കും. ഇ​​രു​​പ​​ത് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 200ൽ​​പ​​രം ഡോ​​ക്ട​​ർ​​മാ​​രാ​​യ സി​​സ്റ്റ​​ർ​​മാ​​ർ സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു.

രാ​​ജ​​ഗി​​രി ആ​​ശു​​പ​​ത്രി​​യും സി​​സ്റ്റ​​ർ ഡോ​​ക്ടേ​​ഴ്സ് ഫോ​​റ​​വും സം​​യു​​ക്ത​​മാ​​യി​​ട്ടാ​​ണ് സെ​​മി​​നാ​​റി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.