ജെഇഇ ​മെ​യി​ൻ ബി​ആ​ർ​ക്കി​ൽ കേ​ര​ള​ത്തി​ൽ റി​യ ആ​ൻ ഒ​ന്നാ​മ​ത്
ജെഇഇ ​മെ​യി​ൻ ബി​ആ​ർ​ക്കി​ൽ കേ​ര​ള​ത്തി​ൽ റി​യ ആ​ൻ ഒ​ന്നാ​മ​ത്
Friday, January 24, 2020 11:51 PM IST
പാ​​ലാ: ജെ​ഇ​ഇ ​മെ​​യി​​ൻ ബി​ആ​​ർ​​ക്ക് ആ​​ൻ​​ഡ് ബി ​പ്ലാ​​നിം​​ഗ് പ​​രീ​​ക്ഷ​​യി​​ൽ പാ​​ലാ ചാ​​വ​​റ പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ റി​​യ ആ​​ൻ 99.9982 പെർസന്‍റൈൽ മാ​​ർ​​ക്ക് നേ​​ടി കേ​​ര​​ള​​ത്തി​​ൽ ഒ​​ന്നാ​​മ​​താ​​യി. അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​ന​​വും ല​ഭി​ച്ചു. 99.9910 പെർ സന്‍റൈൽ മാ​​ർ​​ക്ക് നേ​​ടി ബി. ​​പ്ലാ​​നിം​ഗി​ലും റി​​യ കേ​​ര​​ള​​ത്തി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി. ബി‌ ​​പ്ലാ​​നിം​ഗി​​ൽ പി​ഡ​​ബ്ല്യു​ഡി ​വി​​ഭാ​​ഗ​​ത്തി​​ൽ ചാ​​വ​​റ പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ​ത​​ന്നെ കെ.​​ജെ. ഹ​​രി​​ശ​​ങ്ക​​ർ അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ൽ ഒ​​ന്നാ​​മ​​നാ​​യി.

പാ​​ലാ സ്വ​​ദേ​​ശി​​യും ദു​​ബാ​​യി​​ൽ ഹ​​ണി​​വെ​​ൽ ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ ഗോ​​ബ്ല​​ൽ ജ​​ന​​റ​​ൽ മാ​​നേ​​ജ​​രു​​മാ​​യ കി​​ഴു​​ക്ക​​ര​​ക്കാ​​ട്ട് സു​​ജോ ജോ​​ണി​​ന്‍റെ​​യും വീ​​ണ വി​​ക്ട​​റി​​ന്‍റെ​​യും പു​​ത്രി​​യാ​​ണ് റി​​യ ആ​​ൻ. ദു​​ബാ​​യി​​ൽ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​നി​​യാ​​യ റി​​കി​​ത മ​​രി​​യ സ​​ഹോ​​ദ​​രി​​യാ​​ണ്. കോ​​ഴി​​ക്കോ​​ട് കാ​​ക്കൂ​​ർ പാ​​ർ​വ​തി​​യി​​ൽ കെ​എ​​സ്ഇ​ബി അ​​സി. എ​​ൻ​​ജി​​നി​യ​​റാ​​യ എ. ​​കു​​ഞ്ഞി​​ശ​​ങ്ക​​ര​​ന്‍റെ​​യും തൃ​​പ്പൂ​​ണി​​ത്തു​​റ സം​​സ്കൃ​​ത കോ​​ള​​ജി​​ൽ അ​​സി. പ്ര​ഫ​​സ​​റാ​​യ ജി. ​​ജ്യോ​​ത്സ​​ന​​യു​​ടെ​​യും പു​​ത്ര​​നാ​​ണ് ഹ​​രി​​ശ​​ങ്ക​​ർ. ദേ​​വ​​ശ​​ങ്ക​​ർ കെ.​​ജെ സ​​ഹോ​​ദ​​ര​​നാ​​ണ്.


ബി​ആ​​ർ​​ക്ക് പ​​രീ​​ക്ഷ​​യി​​ൽ 14ഉം ​​ബി പ്ലാ​​നിം​​ഗ് പ​​രീ​​ക്ഷ​​യി​​ൽ 16 ഉം ​​കു​​ട്ടി​​ക​​ൾ 99 പെർസന്‍റൈലിനു മു​​ക​​ളി​​ൽ മാ​​ർ​​ക്കു നേ​​ടി. ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​റ​​ത്തു​​വ​​ന്ന ജെ​ഇ​ഇ ​മെ​​യി​​ൻ പ​​രീ​​ക്ഷ​​യി​​ലും പാ​​ലാ ചാ​​വ​​റ സ്കൂ​​ളി​​ൽ​​നി​​ന്നു 16 കു​​ട്ടി​​ക​​ൾ 99 പെ​​ർ​​സെ​ന്‍റൈ​​ലി​​നു മു​​ക​​ളി​​ൽ മാ​​ർ​​ക്ക് നേ​​ടി​​യി​​രു​​ന്നു. ബി​​ജോ ജോ​​ണ്‍ 99.9333 പെർസ ന്‍റൈൽ മാ​​ർ​​ക്ക് നേ​​ടി സ്കൂ​​ളി​​ൽ ഒ​​ന്നാ​​മ​​നാ​​യി. കേ​​ര​​ള​​ത്തി​​ലെ സി​ബി​എ​​സ്ഇ ​സ്കൂ​​ളു​​ക​​ളി​​ൽ​നി​​ന്ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കു​​ട്ടി​​ക​​ൾ 99 പെർസന്‍റൈൽ മാ​​ർ​​ക്കി​​നു മു​​ക​​ളി​​ൽ നേ​​ടി​​യ​​തു ചാ​​വ​​റ പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ​നി​​ന്നാ​​ണെ​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​മാ​​ത്യു ക​​രീ​​ത്ത​​റ സി​എം​ഐ ​അ​​റി​​യി​​ച്ചു. വി​​ജ​​യി​​ക​ളെ മാ​​നേ​​ജ​​ർ ഫാ. ​​സ​​ക്ക​​റി​​യാ​​സ് ക​​ള​​പ്പു​​ര​​യ്ക്ക​​ൽ സി​എം​ഐ, ​പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​മാ​​ത്യു ക​​രീ​​ത്ത​​റ സി​എം ഐ, ​​ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സാ​​ബു കൂ​​ട​​പ്പാ​​ട്ട് സി​എം​ഐ, ​പി​ടി​എ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.