നി​വിൻ പോളിയുടെ ലൊ​ക്കേ​ഷ​നി​ൽ​നി​ന്ന് ഭക്ഷണം ക​വ​ർ​ന്നു
Friday, January 24, 2020 11:51 PM IST
മ​​​ട്ട​​​ന്നൂ​​​ർ: സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് കാ​​​റി​​​ലെ​​​ത്തി​​​യ നാ​​​ലം​​​ഗ​​​സം​​​ഘം ഭ​​​ക്ഷ​​​ണ​​​വു​​​മാ​​​യി ക​​​ട​​​ന്നു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പ​​​ത്തോ​​​ടെ കാ​​​ഞ്ഞി​​​ലേ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. നി​​​വി​​​ൻ പോ​​​ളി നാ​​​യ​​​ക​​​നാ​​​യ പ​​​ട​​​വെ​​​ട്ട് സി​​​നി​​​മ​​​യു​​​ടെ ഷൂ​​​ട്ടിം​​​ഗാ​​​യി​​​രു​​​ന്നു കാ​​​ഞ്ഞി​​​ലേ​​​രി​​​യി​​​ൽ ന​​​ട​​​ന്നി​​​രു​​​ന്ന​​​ത്.

സി​​​നി​​​മ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​ അ​​​ഭി​​​നേ​​​താ​​​ക്ക​​​ൾ​​​ക്കും പി​​​ന്ന​​​ണി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ക​​​ഴി​​​ക്കാ​​​ൻ വ​​​ച്ച ചി​​​ക്ക​​​നും പൊ​​​റോ​​​ട്ട​​​യു​​​മാ​​​ണ് മോ​​​ഷ്ടി​​​ച്ച​​​ത്. 80 പേ​​​ർ​​​ക്കു​​​ള്ള ഭ​​​ക്ഷ​​​ണ​​​മാ​​​ണ് കാ​​​റി​​​ലെ​​​ത്തി​​​യ നാ​​​ലം​​​ഗ​​​സം​​​ഘം എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഇ​​​വ​​​ർ ഭ​​​ക്ഷ​​​ണം ക​​​വ​​​രു​​​ന്ന​​​ത് സ​​​മീ​​​പ​​​വാ​​​സി​​​യാ​​​യ അ​​​മ​​​ൽ എ​​​ന്ന യു​​​വാ​​​വ് മൊ​​​ബൈ​​​ൽ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി. ഇ​​​തു​​​ക​​​ണ്ട നാ​​​ലം​​​ഗ സം​​​ഘം അ​​​മ​​​ലി​​​നെ മ​​​ർ​​​ദി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ അ​​​മ​​​ൽ കൂ​​​ത്തു​​​പ​​​റ​​​മ്പ് ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് മാ​​​ലൂ​​​ർ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.