ജെഇഇ മെയിൻ (2020) ആർക്കിടെക്ചർ - പ്ലാനിംഗ് പരീക്ഷയിൽ പാലാ ബ്രില്ല്യന്‍റിന് ഉന്നത വിജയം
Friday, January 24, 2020 11:51 PM IST
പാ​ലാ: ഈ ​വ​ർ​ഷം എ​ൻ​ടി​എ ന​ട​ത്തി​യ ജെ​ഇ​ഇ മെ​യി​ൻ ആ​ർ​ക്കി​ടെ​ക്ച​ർ - പ്ലാ​നിം​ഗ് പ​രീ​ക്ഷ​യി​ൽ പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ന് ഉ​ന്ന​ത വി​ജ​യം. ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ മൂ​ന്നാ​മ​തും സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാ​മ​തു​മെ​ത്തി​യ​തു പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ലെ റി​യ ആ​ൻ ആ​ണ്.

ആ​ർ​ക്കി​ടെ​ക്ച​റി​ന് 99.9982082 പേ​ർ​സ​ന്‍റൈ​ൽ സ്കോ​റും പ്ലാ​നിം​ഗി​ന് 99.10147 ഉം ​നേ​ടി​യാ​ണ് റി​യ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്യു​ന്ന സു​ജോ ജോ​ൺ-​വീ​ണാ വി​ക്ട​ർ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ദു​ബാ​യി​ൽ ഏ​ഴാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഋ​തി​ക മ​രി​യ സ​ഹോ​ദ​രി​യാ​ണ്. പാ​ലാ​യി​ലെ ചാ​വ​റ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ റി​യ പ്ല​സ്ടു പ​ഠ​ന​ത്തോ​ടൊ​പ്പം ര​ണ്ടു​വ​ർ​ഷ​മാ​യി ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ൽ പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​ണ്.

ര​ണ്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ർ​ക്കി​ടെ​ക്ച​ർ പ​രീ​ക്ഷ​യ്ക്കാ​യി പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ മോ​ഡ​ൽ ക്ലാ​സു​ക​ളും പ​രീ​ക്ഷ​ക​ളും ഡ്രോ​യിം​ഗ് ക്ലാ​സു​ക​ളും പ​രീ​ക്ഷാ​സ​മ​യം കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കാ​നും സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കു​വാ​നും ചോ​ദ്യ​ങ്ങ​ൾ ചെ​യ്യാ​നു​മു​ള്ള വേ​ഗ​ത ല​ഭി​ക്കാ​നും സ​ഹാ​യ​ക​മാ​യി. മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ൽ എ​ന്ന് റി​യ പ​റ​ഞ്ഞു.


പ്ര​ത്യേ​ക സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ഹ​രി​ശ​ങ്ക​ർ കെ.​ജെ. ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റാ​യ കു​ഞ്ഞി​ശ​ങ്ക​ര​ന്‍റെ​യും സം​സ്കൃ​ത കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ജ്യോ​ത്സ​ന​യു​ടെ​യും മ​ക​നാ​ണ്. പാ​ലാ ചാ​വ​റ സ്കൂ​ളി​ൽ പ്ല​സ്ടു പ​ഠ​ന​ത്തോ​ടൊ​പ്പം ര​ണ്ടു​വ​ർ​ഷ​മാ​യി ബ്രി​ല്ല്യ​ന്‍റി​ൽ പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​ണ്.

99 പെ​ർ​സ​ൻൈ​ലി​നു മു​ക​ളി​ൽ 60 വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കാ​ൻ പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​നു ക​ഴി​ഞ്ഞു.

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ന്‍റെ എ​ല്ലാ നേ​ട്ട​ത്തി​നും കാ​ര​ണ​മെ​ന്നു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ജി. ​മാ​ത്യു പ​റ​ഞ്ഞു. ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ഡ​യ​റ​ക്ട​ർ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ ജി. ​മാ​ത്യു, ജോ​ർ​ജ് തോ​മ​സ്, സ്റ്റീ​ഫ​ൻ ജോ​സ​ഫ്, സ​ന്തോ​ഷ്കു​മാ​ർ ബി., ​അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.