ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Saturday, January 25, 2020 12:25 AM IST
മു​​ണ്ട​​ക്ക​​യം: ചെ​​ക്ക് ഡാ​​മി​​ല്‍ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ വി​​ദ്യാ​​ർ​​ഥി മു​​ങ്ങി​മ​​രി​​ച്ചു. മു​​ണ്ട​​ക്ക​​യം, ക​​രി​​നി​​ലം, കാ​​ര​​പ്ലാ​​ക്ക​​ല്‍ മ​​നോ​​ജ് - ഷി​​ജി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ ശ്രീ​​ഹ​​രി (ഹ​​രി​​കു​​ട്ട​​ന്‍-13) ആ​​ണ് മു​​ണ്ട​​ക്ക​​യം, ചാ​​ച്ചി​​ക്ക​​വ​​ല പ​​ഞ്ചാ​​യ​​ത്തു വ​​ക ചെ​​ക്ക് ഡാ​​മി​​ല്‍ മു​​ങ്ങി​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ​​യാ​​ണു സം​​ഭ​​വം.

മു​​ണ്ട​​ക്ക​​യം സെ​​ന്‍റ് ജോ​​സ​​ഫ് സെ​​ന്‍​ട്ര​​ല്‍ സ്‌​​കൂ​​ളി​​ല്‍ എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ശ്രീഹ​​രി. സ്‌​​പെ​​ഷ​ല്‍ ക്ലാ​​സ് ക​​ഴി​​ഞ്ഞ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​സ്‌​​കൂ​​ളി​​ല്‍നി​​ന്നു വീ​​ട്ടി​​ലേ​​ക്കു പോ​​യ ശ്രീ​​ഹ​​രി​​യും കൂ​​ട്ടു​​കാ​​രും ചെ​​ക്ക് ഡാ​​മി​​ല്‍ കു​​ളി​​ക്കാ​ന്‍​പോ​​വു​​ക​​യാ​​യി​​രു​​ന്നു. കൂ​​ട്ടു​​കാ​​രു​​മൊ​​ത്തു കു​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ ചെ​​ക്ക് ​ഡാ​​മി​​ന്‍റെ അ​​ടി​​യി​​ല്‍ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.


സ​​ഹ​​പാ​​ഠി​​ക​​ളും ആ​​റ്റി​​ലു​​ണ്ടാ​​യി​​രു​​ന്ന സ്ത്രി​​ക​​ളും ബ​​ഹ​​ളം വ​​ച്ച​​തി​​നെ​ത്തു​ട​​ർ​​ന്നു സ​​മീ​​പ​​വാ​​സി​​ക​​ള്‍ ഓ​​ടി​​യെ​​ത്തി ശ്ര​മി​ച്ചെ​ങ്കി​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം ഇ​​ന്‍​ക്വ​​സ്റ്റി​​നു ശേ​​ഷം കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ മോ​​ര്‍​ച്ച​​റി​​യി​​ല്‍.

സെ​​ന്‍റ് ജോ​​സ​​ഫ് സെ​​ന്‍​ട്ര​​ല്‍ സ്‌​​കൂ​​ളി​​ല്‍ മൂ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി ശ്രീ​ന​​ന്ദ് (ക​​ണ്ണ​​ന്‍) ഏ​​ക സ​​ഹോ​​ദ​​ര​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.