ത​മി​ഴ്നാ​ട് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​വി. ആ​ന്‍റ​ണി അന്തരിച്ചു
ത​മി​ഴ്നാ​ട്  മു​ൻ  ചീ​ഫ് സെ​ക്ര​ട്ട​റി  ടി.​വി. ആ​ന്‍റ​ണി അന്തരിച്ചു
Saturday, January 25, 2020 12:55 AM IST
കൊ​​​ച്ചി: ത​​​മി​​​ഴ്നാ​​​ട് മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും തൃ​​​ശൂ​​​ർ അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ തൃ​​​ശൂ​​​ർ മ​​​ണ​​​ലൂ​​​ർ തോ​​​പ്പി​​​ൽ​​​കോ​​​ട​​​ൻ​​​ക​​​ണ്ട​​​ത്ത് ടി.​​​വി. ആ​​​ന്‍റ​​​ണി (86) അ​​ന്ത​​രി​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം 27ന് ​​​രാ​​​വി​​​ലെ 11ന് ​​​ചെ​​​ന്നൈ സാ​​​ന്തോം ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ. എം​​​ജി​​​ആ​​​റി​​​ന്‍റെ​​​യും ക​​​രു​​​ണാ​​​നി​​​ധി​​​യു​​​ടെ​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് അ​​​ദ്ദേ​​​ഹം ത​​​മി​​​ഴ്നാ​​​ട് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​രു​​ന്ന​​ത്. പി​​​താ​​​വ് ടി.​​​എ. വ​​​ർ​​​ഗീ​​​സും മ​​​ദ്രാ​​​സ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു. മാ​​​ന്പി​​​ള്ളി ആ​​​ലീ​​​സ് വ​​​ർ​​​ഗീ​​​സാ​​​ണ് അ​​​മ്മ.


ഭാ​​​ര്യ: മോ​​​ളി ആ​​​ന്‍റ​​​ണി, ചാ​​​ല​​​ക്കു​​​ടി പു​​​ള്ളാ​​​ട്ടി​​​കു​​​ളം കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ടി.​​​എ. വ​​​ർ​​​ഗീ​​​സ് (ടി​​​സി​​​എ​​​സ് ഗ്ലോ​​​ബ​​​ൽ എ​​​ച്ച്ആ​​​ർ ഹെ​​​ഡ്, ചെ​​​ന്നൈ), ഡോ.​​​ജോ​​​സ​​​ഫ് തോ​​​പ്പി​​​ൽ (ജി​​​ബ്രാ​​​ൾ​​​ട്ട​​​ർ). മ​​​രു​​​മ​​​ക്ക​​​ൾ: ജി​​​ഷ (ന​​​വോ​​​ദ​​​യ അ​​​പ്പ​​​ച്ച​​​ന്‍റെ മ​​​ക​​​ൾ), മ​​​രീ​​​സ (ജി​​​ബ്രാ​​​ൾ​​​ട്ട​​​ർ). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ് (റി​​​ട്ട.​​​റെ​​​യി​​​ൽ​​​വേ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ), പ​​രേ​​ത​​യാ​​യ അ​​​മ്മ​​​ണി ദേ​​​വ​​​സ്യ, സുശീ​​​ല സ​​​ണ്ണി (എ​​​റ​​​ണാ​​​കു​​​ളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.