സ്കൂൾബാഗ്: ഹൈക്കോടതിയുടെ കർശന ഉത്തരവ് ; പ്രായത്തിനു നിരക്കാത്ത ഭാരം എടുപ്പിക്കരുത്
Saturday, January 25, 2020 1:23 AM IST
കൊ​​​ച്ചി: സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബാ​​​ഗി​​ന്‍റെ ഭാ​​​രം കു​​​റ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​രു​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി​​​ക​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. സ്കൂ​​​ൾ ബാ​​​ഗി​​​ന്‍റെ അ​​​മി​​​ത​​​ഭാ​​​രം കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​തു നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം എ​​​ളം​​​കു​​​ളം സ്വ​​​ദേ​​​ശി ഡോ. ​​​ജോ​​​ണി സി​​​റി​​​യ​​​ക് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​ത്ത​​ര​​വ്.

കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​ക​​​ൾ, സി​​​ബി​​​എ​​​സ്ഇ, വി​​​ദ്യാ​​​ഭ്യാ​​​സ അ​​​ധി​​​കൃ​​​ത​​​ർ എ​​​ന്നി​​​വ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ അ​​​തി​​ന്‍റെ ശ​​​രി​​​യാ​​​യ അ​​​ർ​​​ഥ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യും ന​​​ൽ​​​കാ​​​തെ​​​യും ഇ​​​ട​​​യ്ക്കി​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. കു​​​ട്ടി​​​ക​​​ൾ​​​ക്ക് ശാ​​​രീ​​​രി​​​ക, മാ​​​ന​​​സി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ബാ​​​ഗി​​ന്‍റെ ഭാ​​​രം കു​​​റ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തെ​​​ങ്കി​​​ലും ഇ​​​വ ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ർ, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ൻ​ ബെ​​​ഞ്ചി​​​ന്‍റെ ഉ​​ത്ത​​ര​​വ്.


ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ട് വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ക​​​നം കു​​​റ​​​ഞ്ഞ പു​​​സ്ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്ക​​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശി​​ച്ച കോ​​ട​​തി തെ​​​ലു​​​ങ്കാ​​​ന, മ​​​ഹാ​​​രാ​​​ഷ്‌ട്ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​ക​​യും ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.