വാതിൽ തുറന്നിട്ട ബസിൽനിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു
വാതിൽ തുറന്നിട്ട ബസിൽനിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു
Sunday, January 26, 2020 1:13 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: തു​​റ​​ന്നി​​ട്ട വാ​​തി​​ലു​​മാ​​യി ഓ​​ടി​​യ ബ​​സി​​ൽ​​നി​​ന്നു റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു വീ​​ണ വീ​​ട്ട​​മ്മ മ​​രി​​ച്ചു. ക​​ല്ലം​​പാ​​റ മ​​ൻ​​തു​​രു​​ത്തി​​ൽ വ​​ട​​ക്കേ​​തിൽ എം.​​വി. ജോ​​സി​​ന്‍റെ ഭാ​​ര്യ ഗ്രേ​​സി ജോ​​സാ(67)​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാവിലെ 10.45നു ​​ക​​ല്ലം​​പാ​​റ ജം​​ഗ്ഷ​​നു​​സ​​മീ​​പ​​മു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്. കോ​​ട്ട​​യം-​​കു​​റു​​പ്പ​ന്ത​​റ റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന സെ​​ന്‍റ് മാ​​ർ​​ട്ടി​​ൻ ബ​​സി​​ൽ​​നി​​ന്നാ​​ണു ഗ്രേ​​സി വീ​​ണ​​ത്. ഏ​​റ്റു​​മാ​​നൂ​​രി​​ലേ​​ക്കു പോ​​കാ​നാ​​യി വീ​​ടി​​നു സ​​മീ​​പ​​ത്തു നി​​ന്നു​​മാ​​ണ് ഗ്രേ​​സി ബ​​സി​​ൽ ക​​യ​​റി​​യ​​ത്.

ഗ്രേ​​സി ബ​​സി​​ൽ ക​​യ​​റി​​യ സ്റ്റോ​​പ്പി​​ൽ​​നി​​ന്നും 300 മീ​​റ്റ​​ർ മാ​​റി​​യാ​​ണ് അ​​പ​​ക​​ടം. അ​​മി​​ത വേ​​ഗ​ത്തി​ൽ പാ​​ഞ്ഞ ബ​​സ് ക​​ല്ല​​ന്പാ​​റ ജം​​ഗ്ഷ​​നു​​സ​​മീ​​പ​​മു​​ള്ള വ​​ള​​വി​​ൽ തി​​രി​​യു​​ന്ന​​തി​​നി​​ട​​യി​​ൽ വ​​ണ്ടി​​ക്കു​​ള്ളി​​ൽ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന ഗ്രേ​​സി തെ​​റി​​ച്ചു റോ​​ഡി​​ൽ വീ​​ഴു​​ക​​യി​​രു​​ന്നു.


അ​​പ​​ക​​ടം ഉ​​ണ്ടാ​​കു​​ന്പോ​​ൾ വ​​ണ്ടി നി​​റ​​യെ ആ​​ളു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. നി​​റ​​യെ ആ​​ളു​​ക​​ൾ ഉ​​ണ്ടാ​​യി​​ട്ടും ഡോ​​ർ അ​​ട​​യ്ക്കാ​​ൻ ജീ​​വ​​ന​​ക്കാ​​ർ ത​​യാ​​റാ​​കാ​​ഞ്ഞ​​താ​​ണ് അ​​പ​​ക​​ടം ഉ​​ണ്ടാ​​കാ​​ൻ കാ​​ര​​ണം. റോ​​ഡി​​ൽ തെ​​റി​​ച്ചു​​വീ​​ണ ഗ്രേ​​സി​​യെ ബ​​സി​​നു പു​​റ​​കെ എ​​ത്തി​​യ കാ​​റി​​ൽ എ​​ത്തി​​യ​​വ​​ർ തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും വൈ​​കു​​ന്നേ​​രം 3.30നു ​​മ​​ര​​ണം സം​​ഭ​​വി​​ച്ചു.

ക​​ടു​​ത്തു​​രു​​ത്തി നി​​ല​​പ്പ​​ന കു​​ടും​​ബാ​​ംഗ​​മാ​​ണ് മ​​രി​​ച്ച ഗ്രേ​​സി. മ​​ക്ക​​ൾ: ബേ​​സി​​ൽ, സി​​ൻ​​സി​​ൽ. മ​​രു​​മ​​ക്ക​​ൾ: ജി​​ജോ മോ​​ൾ, ബി​​ൻ​​സി. സം​​സ്കാ​​രം നാ​​ളെ 2.30നു ​​വേ​​ദ​​ഗി​​രി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.